ucl – Penya Del Barca Kerala https://staging.penyadelbarcakerala.com World to express and explore the Barca spirit of playing and winning. Wed, 06 May 2020 06:07:58 +0000 en-US hourly 1 https://staging.penyadelbarcakerala.com/wp-content/uploads/2023/07/fav-100x100.png ucl – Penya Del Barca Kerala https://staging.penyadelbarcakerala.com 32 32 ഡാനി ആൽവേസിന് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ https://staging.penyadelbarcakerala.com/birthday-wishes-to-dani-alves/ https://staging.penyadelbarcakerala.com/birthday-wishes-to-dani-alves/#respond Wed, 06 May 2020 06:07:58 +0000 https://thejerseycollector.com/test/?p=3427 നിങ്ങൾ ഓർക്കുന്നുണ്ടോ ബ്രസീലിലെ ആ അക്കാദമിയിൽ വെച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞ വാക്കുകൾ.? എന്റെ അച്ഛൻ എന്നെ കുറിച്ച ഓർത്തു അഭിമാനിക്കും വരെ ഞാൻ വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞത്.? എന്റെ അച്ഛൻ അത്ര ഇമോഷണൽ ആയ വ്യക്തിയല്ല. ഞാൻ എപ്പോഴെങ്കിലും അദ്ദേഹത്തെ സംതൃപ്തനാക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കരിയറിലെ ഒട്ടു മിക്ക സമയത്തും അദ്ദേഹം ബ്രസീലിലെ വീട്ടിലായിരുന്നു. പക്ഷെ 2015 ൽ ബെർലിനിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം കാണാൻ അദ്ദേഹം ആദ്യമായി വന്നു. മത്സരശേഷം ബാഴ്‌സ, കളിക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഒരു സ്‌പെഷൽ പാർട്ടി നടത്തിയിരുന്നു. നമ്മളെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയവർക്ക്, ആ കൈകളിലേക്ക് നമുക്ക് ട്രോഫി നൽകാൻ അവസരം തന്നു. അച്ഛന്റെ കൈകളിലേക്ക് ആ ട്രോഫി നൽകി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു” എന്റെ മകൻ ഒരു ആൺകുട്ടിയാണ് ” അതും പറഞ്ഞു അദ്ദേഹം ഒരു കൊച്ചു കുഞ്ഞിനെ പോലെ കരയുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു അത്.

– ഡാനി ആൽവെസ് –

ഏതു മനുഷ്യന്റെ ജീവിതത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ചിലർ കാണും. ചിലപ്പോൾ കുടുംബാംഗങ്ങൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ ചിലപ്പോൾ തീർത്തും അപരിചിതർ. പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ നിൽക്കുമ്പോൾ ഡാനി ആൽവേസ് പറഞ്ഞത് സ്വന്തം അച്ഛനെ കുറിച്ചായിരുന്നു. ബ്രസീലിലെ വാസെയ്‌റോയിലെ കൃഷിയിടത്തിൽ രാപ്പകലില്ലാതെ പണിയെടുത്തിരുന്ന അച്ഛൻ. അന്ന് അദ്ദേഹത്തിന്റെ മുതുകിൽ ഉണ്ടായിരുന്നത് ഭാരമേറിയ കീടനാശിനി ടാങ്ക് മാത്രമായിരുന്നില്ല, മറിച്ചു ഒരു കുടുംബത്തിന്റെ ഭാരം മുഴുവനുമായിരുന്നു. പക്ഷെ അന്ന് അദ്ദേഹം ഡാനിക്ക് ചവിട്ടിക്കയറാൻ സ്വന്തം ചുമൽ നൽകിയത് കൊണ്ടാണ് പിൽക്കാലത്തു വിജയങ്ങളും കിരീടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയ ഡാനി ആൽവേസ് എന്ന വിഖ്യാത റൈറ്റ് ബാക്ക് പിറവിയെടുത്തത്. ആധുനിക ബാഴ്‌സയുടെ തേരോട്ടത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഡാനിയെ നമുക്ക് സമ്മാനിച്ച ആ അച്ഛന് അഭിവാദ്യങ്ങൾ.

ഫുട്ബാൾ ടീമുകളിൽ ഓർമകളും കിരീടങ്ങളും ഒഴികെ ഒന്നും സ്ഥായിയല്ല. കളിക്കാർ വരും പോകും. ചിലർ കേവലം ദിവസങ്ങളും ആഴ്ചകളും മാത്രം നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ മാറ്റ് ചിലർ മരണം വരെ നമ്മുടെ ഹൃദയത്തിലുണ്ടാകും. അത്തരത്തിൽ ഒരാളായിരുന്നു ഡാനി. വിഖ്യാത പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ലാ മാസിയ കളിക്കാർ ബാഴ്‌സയിൽ അശ്വമേധം നടത്താൻ ഒരുങ്ങുമ്പോഴാണ് ഡാനി ബാഴ്‌സയിലേക്ക് വരുന്നത്. ലാ മാസിയ കളിക്കാർക്ക് ലഭിക്കുന്ന ആരാധകവൃന്ദം ഡാനിയെ പോലെ പുറത്തു നിന്നും വരുന്ന ഒരാൾക്കു ലഭിക്കാൻ സാധ്യതയില്ല. കാരണങ്ങൾ പലതാണ്. അയാൾ ലാ മാസിയ പ്രോഡക്റ്റ് അല്ല, സ്പെയിനിൽ നിന്നുള്ള കളിക്കാരനല്ല, ബാഴ്‌സ ശൈലിയിൽ പരിചയവുമില്ല. പക്ഷെ ഒന്ന് അയാൾക്കുണ്ടായിരുന്നു. ഉറച്ച മനസ്സ്. കാരണം പണ്ട് തന്റെ പതിമൂന്നാം വയസ്സിൽ ആദ്യമായി ഒരു അക്കാദമിയിൽ ചേർന്ന് ആദ്യ ദിനം തന്നെ ആകെയുണ്ടായിരുന്ന കിറ്റ് മോഷണം പോയി, വിശപ്പും ദാഹവും തളർച്ചയുമായി നിന്ന ആ ബാലൻ അന്ന് തിരികെ വീട്ടിലേക്ക് പോയില്ല. മറിച്ചു എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അറ്റ്ലാന്റിക് മുറിച്ചു കടന്ന് സ്‌പെയിനിൽ ബാഴ്‌സലോണയിൽ കാല് കുത്താമെങ്കിൽ, ബാഴ്‌സയിൽ എങ്ങനെ പച്ച പിടിക്കണമെന്ന് അയാൾക്ക് അറിയാമായിരുന്നു.

ബാഴ്‌സയുടെ തേരോട്ടം ലോകം ദർശിക്കാൻ തുടങ്ങിയ വർഷങ്ങളിൽ തന്നെ ഡാനി ടീമിന്റെ അഭിവാജ്യ ഘടകമായി മാറി. ആദ്യ സീസണിൽ തന്നെ ട്രെബിൾ, രണ്ടാം സീസണിൽ റെക്കോർഡ് ആറ് കിരീടങ്ങൾ, തുടർന്ന് വന്ന വർഷങ്ങളിൽ ഒട്ടേറെ കിരീടങ്ങൾ. ഗ്വാർഡിയോള വിട പറഞ്ഞിട്ടും തുടർന്ന് വന്ന കോച്ചുകളുടെ കീഴിൽ ടീമിലെ നിറസാന്നിദ്ധ്യം. ഒടുവിൽ ലൂയിസ് എൻറിക്കേയുടെ കാലഘട്ടത്തിൽ ഒരിക്കൽ കൂടി ലോകം ഈ റൈറ്റ് ബാക്കിന്റെ പ്രൈം ടൈം ദർശിച്ചു. ചാമ്പ്യൻസ് ലീഗ് അടക്കം അഞ്ച് കിരീടങ്ങൾ നേടിക്കൊണ്ട് അദ്ദേഹം ബാഴ്‌സയിലെ തന്റെ അവസാന നാളുകൾ വർണാഭമാക്കി. ബാഴ്‌സ ബോർഡുമായുള്ള ഭിന്നത മൂലം നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം കാമ്പ് ന്യുവിന്റെ പടിയിറങ്ങി. ഒരുപക്ഷെ ബാഴ്‌സ ബോർഡ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു അതെന്നു തുടർന്നുള്ള വർഷങ്ങളിൽ നമ്മൾ കണ്ടു.അന്ന് 2015 ൽ ബെർലിനിലെ രാവിൽ ചാമ്പ്യൻസ് ലീഗ് ഉയർത്തിയതിന് ശേഷം നമുക്ക് ആ കിരീടത്തിൽ മുത്തമിടാനായിട്ടില്ല.

ലയണൽ മെസ്സിയുടെ കരിയറിൽ വളരെയധികം സ്വാധീനം ചെലുത്തിയതിൽ ബ്രസീലിയൻ താരങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ഒരിക്കൽ റൊണാൾഡീഞ്ഞോയുടെ തോളിലേറി ചരിത്രത്തിലേക്ക് കാലൂന്നിയ മെസ്സി, തുടർന്നുള്ള ചരിത്രരചനകളിലും ബ്രസീലിയൻ താരങ്ങളെ കൂടെ കൂട്ടി. അവരിൽ പ്രധാനിയാണ് ഡാനി. റൈറ്റ് വിങ്ങിൽ കളിച്ചു, മധ്യനിരയിലേക്ക് കട്ട് ഇൻ ചെയ്തു കയറി കളിക്കാൻ ഏറെ ഇഷ്ടപെടുന്ന മെസ്സിക്ക് പറ്റിയ കൂട്ടായിരുന്നു റൈറ്റ് ബാക്ക് ഡാനി. ഇരു വിങ് ബാക്കുകൾക്കും മുന്നോട്ട് കയറി കളിയ്ക്കാൻ പൂർണ്ണസ്വാതന്ത്രമുള്ള ബാഴ്‌സയിൽ അത് ഏറ്റവും പ്രയോജനപ്പെടുത്തിയവരിൽ ഒരാളായിരുന്നു അദ്ദേഹം. ഓവർലാപ് ചെയ്തു വന്നു ഗോൾ മുഖത്തു ഭീഷണി ഉയർത്തുന്ന ഡാനി ഇന്നും മധുരമുള്ള ഓർമ്മകൾ ആണ്. മൈതാനത്തിന്റെ വലത്തേ മൂലയിൽ മെസ്സിയും ഡാനിയും ചേർന്ന് നടത്തിയ വൺ ടച് പാസുകളും, ആ മുന്നേറ്റങ്ങൾ അവസാനിച്ച ഗോളുകളും എങ്ങനെ മറക്കും? മെസ്സിയുടെ മികവുറ്റ നിർണ്ണായക ഗോളുകൾ നിങ്ങൾ എടുത്തു നോക്കുക, അവയുടെ പിറകിലെല്ലാം ഡാനിയുടെ സാന്നിധ്യം നേരിട്ടോ പരോക്ഷമായോ കാണാം. ഒരുപക്ഷെ കേവലം ഒരു ടച് മാത്രമായിരിക്കാം ഡാനിയുടെ സംഭാവന പക്ഷെ ആ ടച് ഇല്ലെങ്കിൽ ആ ഗോളുകൾ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട് ഈ ഭൂമുഖത്തു. കോപ ഡെൽ റേ ഫൈനലിൽ നേടിയ ഗോൾ, 2015 ൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേണിനെതിരെ നേടിയ ആദ്യ ഗോൾ ഇവയിലെല്ലാം ഡാനിയുടെ കരസ്പർശം ഉണ്ട്. നേരിട്ടല്ലെങ്കിലും. കണക്കുകളിൽ മെസ്സിയുമായി കൂടുതൽ ചേർന്ന് പോകുന്നത് മറ്റു താരങ്ങളായിരിക്കാം, അവർ പക്ഷെ സ്വാഭാവികമായും മുന്നേറ്റക്കാരോ മധ്യനിരക്കാരോ ആയിരിക്കും. പക്ഷെ ഒരു പ്രധിരോധ താരം മെസ്സിയുമായി വല്ലാത്ത ഒരു ബന്ധം ഉടലെടുക്കണമെങ്കിൽ അയാളുടെ റേഞ്ച് ഒന്ന് വേറെ തന്നെയാണ്. അത് കൊണ്ട് തന്നെയാണ് ഡാനി പറഞ്ഞത്.

“ഒരിക്കൽ ലോകം ചോദിക്കും, ആരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ.? അത് മെസ്സി. ആ മെസ്സിക്ക് ഏറ്റവും അസിസ്റ്റ് നൽകിയവരിൽ ഒരാൾ ആര്.? അത് ഡാനി.!!!”

ഇന്നും പ്രിയമേറെയുള്ള നമ്മുടെ ഡാനി ആൽവേസിന് കൂളെസ് ഓഫ് കേരളയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/birthday-wishes-to-dani-alves/feed/ 0
“ബെർലിൻ അതിശയകരമായ മുഹൂർത്തം തന്നെയായിരുന്നു”- ടെർ സ്റ്റേഗൻ. https://staging.penyadelbarcakerala.com/exclusive-interview-with-ter-stegan/ https://staging.penyadelbarcakerala.com/exclusive-interview-with-ter-stegan/#respond Sun, 19 Apr 2020 10:14:23 +0000 https://thejerseycollector.com/test/?p=3384 ആരാധകരിൽ നിന്നുള്ള ചില മികച്ച ചോദ്യങ്ങളും അതിലും മികച്ച ഉത്തരങ്ങളുമൊക്കെയായി Cupra യുടെ ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര സെഷനിൽ ബാഴ്‌സ കീപ്പർ ടെർ സ്റ്റേഗൻ പങ്കെടുക്കുന്നു!

ലോക്ക്ഡൗൺ:-

നിലവിലെ സാഹചര്യം മെച്ചപ്പെടാൻ നമ്മളെല്ലാവരും പരമാവധി ശ്രമിക്കേണ്ടതുണ്ട്. നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. ളരെയധികം സ്വാതന്ത്ര്യമുള്ളപ്പോൾ നിങ്ങൾക്ക്‌ കാര്യങ്ങളുടെ മൂല്യമറിയാൻ കഴിയില്ല. വീട്ടിലായിരിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, പാചകം ചെയ്യുക എന്നിങ്ങനെ ലളിതവും എന്നാൽ ഒഴിച്ചുകൂടാനാവത്തതുമായ പലതിന്റേയും വിലയറിയാൻ ഈ ലോക്ക്ഡൗൺ എന്നെ പഠിപ്പിച്ചു.

വ്യക്തിപരമായ ഇഷ്ടങ്ങൾ:-

എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തിലൊന്ന് ബ്രെഡും തക്കാളിയുമാണ്‌. സംഗതി സിമ്പിൾ ആണെങ്കിലും വളരേ നല്ലതാണ്‌‌ കേട്ടോ. പിന്നെ വിൽ സ്മിത്തിന്റെ സിനിമകൾ കാണാൻ‌ ഭയങ്കര ഇഷ്ടമാണ്. ലുക്കാസ്‌ ഗ്രഹാമിന്റെ പാട്ടുകൾ എനിക്ക്‌ ഒരുപാടിഷ്‌ടമാണ്‌. കാറോടിക്കുമ്പോഴെക്കെ ഞാനത്‌ കേൾക്കാറുണ്ട്‌. കാരണം ഡ്രൈവ്‌ ചെയ്യുമ്പോൾ മനസ്സിനെ ശാന്തമാക്കുന്ന മ്യൂസിക്‌ കേൾക്കാനാണെനിക്കിഷ്ടം.കാറുകളുടെ കാര്യത്തിൽ ലിയോൺ (ഒരു സ്പാനിഷ്‌ കാർ) ഒരുപാടിഷ്ട്മാണ്‌. പിന്നെ ഫോർമെന്ററിന്റെ (Cupra കമ്പനിയുടെ പുതിയ SUV ) വ്യത്യസ്തമായ ആ സ്റ്റൈലും. ഭാര്യക്കൊപ്പം മണി ഹീസ്റ്റ്‌ സീരീസ്‌ വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ്‌ ഞാൻ. അവൾ മുമ്പ്‌ കണ്ടിട്ടില്ല. സംഗതി അടിപൊളി ആണ്‌.!

റോൾ മോഡൽ:-

എന്റെ ഭാര്യ എനിക്ക്‌ വളരെയധികം പ്രചോദനം നൽകുന്നുണ്ട്‌. കാരണം, ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെയധികം ആസ്വദിച്ചാണവൾ ചെയ്യാറുള്ളത്‌.

Perfectionist:- (പരിപൂർണ്ണതാവാദി)

ഞാൻ എന്നെ ഒരു പെർഫെക്ഷനിസ്റ്റ്‌ എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. സത്യത്തിൽ, എന്നെത്തന്നെ വിശേഷിപ്പിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണത്.

മികച്ച ദിനം:-

തോന്നുമ്പോൾ എണീക്കുക. എന്റെ മകനെ റെഡിയാക്കാനുണ്ടാകും. അവൻ ഉള്ളത്‌ കൊണ്ട്‌ എപ്പോഴും തിരക്കാണ്‌. ബ്രേക്ക്ഫാസ്റ്റ്‌ കഴിഞ്ഞ്‌ ഒരു കോഫി, അൽപം വ്യായാമം, ഉച്ചഭക്ഷണം എന്നിവ കഴിഞ്ഞ്‌ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. കുട്ടികളൊക്കെ ഉറങ്ങിയ ശേഷം മണി ഹീസ്റ്റ്‌ പോലുള്ള സീരീസ്‌ കണ്ടിരിക്കും.

കോഫിയോടുള്ള പ്രേമം:-

ഞാൻ എന്റെ ടീമംഗങ്ങൾക്കാർക്കും ഇത്‌ വരെ കോഫിയുണ്ടാക്കി കൊടുത്തിട്ടില്ല. പക്ഷെ സിയുറ്റാറ്റ്‌ എസ്പോർട്ടീവയിലെ (ബാർസ്സയുടെ ട്രെയിനിംഗ്‌ ഗ്രൗണ്ട്‌) ആ കോഫി മെഷീനിൽ ഞാനത്ര തൃപ്തനല്ല. ബാഴ്സലോണയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ഗ്രാഷ്യ (ഒരു സ്റ്റ്രീറ്റ്‌) ആണ്‌. അവിടെ അടിപൊളി കോഫി കിട്ടുന്ന ഒരുപാട്‌ സ്ഥലങ്ങളുണ്ട്‌.

ഓർത്തുവെക്കുന്ന മൽസരങ്ങൾ:-

ബെർലിനിലെ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ (2015) ആണ്‌ ഒരു ഫുട്ബോളർ എന്ന നിലയിൽ ഞാൻ ഏറ്റവും കുടുതൽ ആസ്വദിച്ച മാന്ത്രിക നിമിഷം. എന്റെ പ്രൊഫഷണൽ കരിയർ ഞാൻ അരങ്ങേറിയത്‌ കോൾ ക്ലബ്ബിനെതിരെ മോൻഷെൻഗ്ലാഡ്ബാക്കിനു വേണ്ടിയാണ്‌. അത്‌ വേറിട്ടൊരു അനുഭവമായിരുന്നു. പക്ഷെ മൈതാനത്ത്‌ ആയിരിക്കുന്ന സമയങ്ങളിലെല്ലാം ഏത്‌ മൽസരമാണെങ്കിലും ഞാനത്‌ ആസ്വദിക്കാറുണ്ട്‌.

ഗോൾകീപ്പർമാർക്കുള്ള നിർദ്ദേശങ്ങൾ:-

എങ്ങനെ പരിശീലിക്കണമെന്ന് എല്ലാവർക്കും അറിയാം, പക്ഷേ പ്രധാന കാര്യം പിച്ചിൽ ആസ്വദിച്ചു പരിശീലിക്കുക എന്നതാണ്. നിങ്ങൾ എന്ത്‌ ചെയ്യുമ്പോഴും അത്‌ ആസ്വദിക്കണം. നിങ്ങൾക്ക് ലഭിച്ച ചെറിയതുമായി ഒരിക്കലും തൃപ്തിപ്പെടരുത്‌; എപ്പോഴും വലിയതിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കണം.

പരിശീലനം:-

ലോക്ക്ഡൗൺ കാലത്ത്‌ എപ്പോഴും ആരോഗ്യത്തോടെയിരിക്കണം. വ്യായാമം ഒരു ദിനചര്യയാക്കണം. ചില ദിവസങളിൽ വിശ്രമിക്കുക എന്നതും പ്രധാനമാണ്. എന്റെ സ്പോൺസർമാരിലൊരാൾ നിർമ്മിച്ച ഫ്രീലറ്റിക്സ് എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഞാൻ ഒരുപാട്‌ വ്യായാമങ്ങൾ ചെയ്യുന്നുണ്ട്‌. മതിലിലേക്ക്‌ പന്തടിച്ച്‌ കളിക്കുന്ന രീതി എനിക്കിഷ്ടമാണ്‌. കൈ കൊണ്ടും കാലു കൊണ്ടും ഞാനങ്ങനെ ചെയ്യാറുണ്ട്‌. നമ്മുടെ കഴിവ്‌ എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടാൻ അത്‌ സഹായിക്കുന്നു. പക്ഷെ ഗ്രൗണ്ടിൽ പരിശീലിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.

Content and image courtesy www.fcbarcelona.com
Translation ©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/exclusive-interview-with-ter-stegan/feed/ 0
യുവേഫലോണ – സത്യവും മിഥ്യയും https://staging.penyadelbarcakerala.com/the-myth-of-uefalona/ https://staging.penyadelbarcakerala.com/the-myth-of-uefalona/#respond Mon, 13 Apr 2020 13:51:59 +0000 https://thejerseycollector.com/test/?p=3362 ബാഴ്സയും ചെൽസിയും ഏറ്റു മുട്ടിയപ്പോളെല്ലാം വാശിയേറിയ പല മത്സരങ്ങൾക്കും നമ്മൾ സാക്ഷ്യം വഹിച്ചതാണ്. പക്ഷെ കുപ്രസിദ്ധി കൊണ്ട് എപ്പോഴും എടുത്തു പറയപ്പെടുന്ന ഒരു മത്സരമാണ് 2008-09 സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ. ബാഴ്‌സലോണയുടെ മതിപ്പിന് ഇത്രയേറെ ഭംഗം വരുത്തിയ മറ്റൊരു മത്സരം ഉണ്ടോ എന്ന് സംശയമാണ്. “യുവേഫയ്ക്ക് ആവർത്തിച്ചുള്ള ഇംഗ്ലീഷ് ഫൈനലുകളിൽ താല്പര്യം ഇല്ലാത്തത് കൊണ്ട് മത്സരം അട്ടിമറിച്ചു”, “ബാഴ്സലോണ റഫറിമാരെ വിലയ്ക്കെടുത്തു” എന്നിങ്ങനെ ഒരുപാട് ആരോപണങ്ങൾ അന്ന് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഇന്നും കേൾക്കുന്നു. നമുക്ക് അനുകൂലമായ ഏകപക്ഷീയമായ തീരുമാനങ്ങൾ ആയിരുന്നു ആ മത്സരത്തിൽ മുഴുവനും, എന്ന് കരുതുന്ന കൂളെസ് പോലുമുണ്ട്. ഈ ഒരവസരത്തിൽ ഈ ആരോപണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥയെ പറ്റി വിശദമായ ഒരു അവലോകനം.

ഒരു ബാഴ്സ ഫാൻ പേജ് ആയതിനാൽ ഞങ്ങളുടെ വീക്ഷണങ്ങളിൽ പക്ഷപാതം ഉണ്ട് എന്ന ആരോപണം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങളുടെ വീഡിയോ ലിങ്കുകൾ തെളിവായി നൽകുന്നു.
—————————————————–
ആദ്യ പാദം – ബാഴ്സലോണ vs ചെൽസി
കണക്കുകൾ:
Attempts on target : 6-1
Attempts off target : 12-2
Possession : 70.5 – 29.5
Corners : 10-2
Fouls committed : 7-20
Yellow cards : 2-2
—————————————————–

ബാഴ്‌സലോണയുടെ ആധിപത്യം കണ്ട ഒരു കളിയായിരുന്നു ഇത്. ചെൽസിയുടെ പ്രതിരോധ നിരയും പീറ്റർ ചെക്ക് എന്ന ഗോളിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇതും നമ്മുടെ ഫിനിഷിങിലെ പോരായ്മയും ചേർന്നപ്പോ സ്കോർ നില 0-0 ആയി കളി അവസാനിച്ചു. കുപ്രസിദ്ധമായ രണ്ടാം പാദം കാരണം ഈ മത്സരം എല്ലാവരും മറന്നു. പക്ഷെ ഈ കളിയിലെ മൂന്ന് സംഭവങ്ങൾ ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുന്നു.

1] 43ആം മിനുറ്റ് : ഇനിയെസ്റ്റ നൽകിയ ത്രൂ ബോൾ സ്വീകരിച്ച് ഏറ്റൂ ബോക്സിലേക്ക് ഓടി കയറുന്നു. പക്ഷെ റഫറി ഓഫ്‌സൈഡ് വിളിക്കുന്നു. ഇത് ഓഫ്‌സൈഡ് അല്ലായിരുന്നു എന്ന് റീപ്ലേകളിൽ വ്യക്തമാണ്. ഇത് ഒരു മികച്ച ഗോൾ അവസരമായിരുന്നു.

2] 74ആം മിനുറ്റ് : ബോക്സിനുള്ളിൽ വെച്ച് ഏറ്റൂ നൽകിയ പാസ്സ് സ്വീകരിച്ച് ഹെൻറി ഗോളിലേക്ക് തിരിയുന്നു. പക്ഷെ ചെൽസി ഡിഫൻഡർ ബോസിൻഗ്വ അദ്ദേഹത്തെ വലിച്ച് താഴെ ഇടുന്നു. പക്ഷെ പെനാൽറ്റി വിളിക്കുന്നില്ല. ഇവിടെ വ്യക്തമായ ഒരു ഗോൾ അവസരം നിഷേധിക്കപ്പെടുകയായിരുന്നു. അവിടെ ഒരു പെനാൽറ്റിയും ബുക്കിങ്ങും ലഭിക്കേണ്ടതുമായിരുന്നു.

3] 84ആം മിനുറ്റ് : മെസ്സിക്ക് പാസ് നൽകിയ ശേഷം വൺ-ടു കളിക്കുന്നതിന് ഇനിയെസ്റ്റ മുന്നിലേക്ക് ഓടി കയറുന്നു. പക്ഷെ പന്തിനടുത്ത് എത്തും മുൻപ് ബല്ലാക്കിന്റെ കൈമുട്ട് അദ്ദേഹത്തിന്റെ മുഖത്തു പതിയുന്നു. പക്ഷെ റഫറി ഫൗൾ വിളിക്കുന്നില്ല. മുന്നേ ഒരു മഞ്ഞ കാർഡ് ലഭിച്ച ബലാക്കിന് ഇവിടെ റെഡ് കാർഡ് ആവേണ്ടതായിരുന്നു. അത് വഴി രണ്ടാം പാദവും അദ്ദേഹത്തിന് നഷ്ടമായേനെ.

മുഴുവൻ സമയവും നമുക്ക് മേൽകൈ ഉണ്ടായിരുന്ന ഒരു മത്സരത്തിനെതന്നെ മാറ്റി മറിച്ചേക്കുമായിരുന്ന മൂന്ന് തീരുമാനങ്ങൾ. ഇതിൽ ഏതെങ്കിലും ഒരു തീരുമാനം റഫറി ശെരിയായി എടുത്തിരുന്നെങ്കിൽ കളിയുടെ ഫലം ചിലപ്പോൾ മറ്റൊന്നായേനെ. ഒരു ഗോൾ വഴങ്ങുകയോ ഒരു കളിക്കാരനെ നഷ്ടമാവുകയോ ചെയ്തതിന് ശേഷം പെപ്പിന്റെ ബാഴ്സയോട് കളിക്കുക എന്നത് എത്ര പ്രയാസകരമാണ് എന്ന് എല്ലാവർക്കും അറിയാം. അപ്പോഴേക്കും മത്സരം റഫറി നശിപ്പിച്ചിരുന്നു. പക്ഷെ ആരും അത് ശ്രദ്ധിച്ചില്ല. എല്ലാവരും കണ്ടത് ചെൽസിയുടെ നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രതിരോധം പെപ്പിന്റെ ബാഴ്‌സയെ പിടിച്ചു കെട്ടിയ മത്സരമായിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങൾ അവരുടെ പണി നന്നായി ചെയ്തു.

First leg: https://www.barcelona-hd.org/2009/04/uefa-4-barcelona-0-vs-0-chelsea-28-04_80.html?m=1
—————————————————–
രണ്ടാം പാദം : ചെൽസി 1-1 ബാഴ്സലോണ (അഗ്രിഗേറ്റ് 1-1. എവേ ഗോൾ ആനുകൂല്യത്തിൽ ബാഴ്സ ഫൈനലിലേക്ക്)

കണക്കുകൾ:
Attempts on target : 4-1
Attempts off target : 5-8
Possession : 29.1 – 70.9
Corners : 6-6
Fouls committed : 16-17
Yellow cards : 4-3
Red cards : 0-1
—————————————————–
കുപ്രസിദ്ധമായ ആ മത്സരം. പെനാൽറ്റി ആകുമായിരുന്ന ചെൽസിയുടെ നാല് അവസരങ്ങൾ നോർവീജിയൻ റഫറി ടോം ഹെന്നിംഗ് ഓവ്റെബോ നിഷേധിച്ചു. അനെൽകയെ “ഫൗൾ” ചെയ്തതിന് അബിദാൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. വിവാദപരമായ തീരുമാനങ്ങളിലേക്ക് ഒന്ന് നോക്കാം.

1] മെസ്സി-ബല്ലാക്ക്. ചെൽസി ബോക്സിനുള്ളിൽ വെച്ച് മെസ്സി ഫ്ലിക്ക് ചെയ്ത പന്ത് ബല്ലാക്കിന്റെ കൈയിൽ തട്ടുന്നു. പക്ഷെ എന്റെ അഭിപ്രായത്തിൽ അതൊരു പെനാൽറ്റി അല്ല. അതിന്റെ കാരണം പിന്നീട് വിശദീകരിക്കാം.

2] ആൽവെസ്-മലൂദ. പന്തുമായി കുതിച്ച മലൂദയെ ആൽവെസ് പിന്തുടരുന്നു. അപകടകരമായി ബോക്സിനുള്ളിലേക്ക് കുതിച്ച മലൂദയെ ആൽവെസ് ഫൗൾ ചെയ്യുന്നു. ബോക്സിന് തൊട്ടു വെളിയിൽ റഫറി ഫ്രീകിക്ക് നൽകുന്നു. അതൊരു പെനാൽറ്റി തന്നെ ആയിരുന്നു എന്നത് സത്യമാണെങ്കിലും എടുക്കാൻ പ്രയാസമുള്ളൊരു തീരുമാനം ആയിരുന്നു അത്. ബോക്സിന് പുറത്തുവെച്ചാണ് ഫൗൾ തുടങ്ങിയത്. മലൂദ ബോക്സിന് ഉള്ളിലേക്ക് എത്തുന്നത് വരെ അത് തുടർന്നു. മുൻ പ്രീമിയർ ലീഗ് റഫറി ഡെർമോട് ഗാലഹർ ഇതിനെ അവലോകനം ചെയ്ത് പറഞ്ഞത് ആ പെനാൽറ്റി അനുവദിക്കാത്തതിന് റഫറിയെ കുറ്റപ്പെടുത്താൻ കഴിയില്ല എന്നാണ്.

3] അബിദാൽ-ദ്രോഗ്‌ബ. ലാമ്പാർഡ് ബോക്സിനുള്ളിലേക്ക് പൊക്കി നൽകിയ പന്ത് ദ്രോഗ്ബയ്ക്ക് ലഭിക്കുന്നു. അബിദാൽ ദ്രോഗ്ബയെ വലിച്ച് വീഴ്ത്തുന്നു. പന്ത് വാൽഡസ് എടുക്കുന്നു. ഷർട്ട് വലിച്ചു എന്നത് തന്നെ പെനാൽറ്റി നൽകാൻ ഉതകുന്ന കുറ്റമാണ്. ഒരുപക്ഷേ ഒരു നാട്യക്കാരൻ (ഡൈവർ) എന്ന ദ്രോഗ്ബയുടെ ചീത്തപ്പേര് ആയിരിക്കണം ആ പെനാൽറ്റി നിഷേധിക്കാൻ റഫറിയെ പ്രേരിപ്പിച്ചത്. പക്ഷെ എന്തുകൊണ്ടും അതൊരു പെനാൽറ്റി തന്നെ ആയിരുന്നു.

4] അബിദാലിന്റെ ചുവപ്പ് കാർഡ്. ചെൽസി ഗോൾകീപ്പർ പീറ്റർ ചെക്ക് നീട്ടിയടിച്ച പന്ത് ദ്രോഗ്ബ ഹെഡ് ചെയ്ത് അനെൽകെയ്ക്ക് നീട്ടുന്നു. സ്വന്തം കാലിൽ തട്ടിതടഞ്ഞ് അദ്ദേഹം വീഴുന്നു. റഫറി അബിദാലിന് ചുവപ്പ് കാർഡ് നൽകുന്നു. ചാടുന്നതിനിടയിൽ ദ്രോഗ്ബ കാലുയർത്തി പിക്കെയെ ചവിട്ടുന്നതും, അനെൽക സ്വയം തട്ടി വീഴുന്നതും റിപ്ലേകളിൽ വ്യക്തമാണ്. അതൊരു ചുവപ്പ്കാർഡ് പോയിട്ട് ഫൗൾ പോലുമായിരുന്നില്ല. അതേ സമയം ദ്രോഗ്ബയ്ക്ക് പിക്കെയെ സ്റ്റ്ഡ്സ് വെച്ച് ചവിട്ടിയതിന് ശിക്ഷ ലഭിക്കേണ്ടതായിരുന്നു.

5] പിക്കെ ഹാൻഡ് ബോൾ. ബോക്സിനുള്ളിൽ അനെൽക ഫ്ലിക്ക് ചെയുന്ന പന്ത് പിക്കെയുടെ കയ്യിൽ തട്ടുന്നു. റഫറി പെനാൽറ്റി വിളിക്കുന്നില്ല. ഒരു സംശയവുമില്ല. അതൊരു പെനാൽറ്റി തന്നെ ആയിരുന്നു.

6] ഏറ്റൂ ഹാൻഡ് ബോൾ. സ്കോർ നില 1-1 ആയിരുന്നു. എവേ ഗോൾ ആനുകൂല്യത്തിൽ ബാഴ്സ ഫൈനലിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നു. ബല്ലാക്ക് ഗോൾ പോസ്റ്റിലേക്ക് തൊടുത്ത പന്ത്, അങ്ങോട്ട് ഓടി അടുക്കുകയായിരുന്ന ഏറ്റുവിന്റെ കൈയിൽ തട്ടുന്നു. റഫറി കളി തുടരാൻ പറയുന്നു. ഏറ്റുവിന്റെ കൈ സ്വാഭാവികസ്ഥാനത്ത് അല്ലാത്തത് കൊണ്ട് ഇതൊരു പെനാൽറ്റി ആണ് എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. പക്ഷെ “കൈയിന്റെ സ്ഥാനം കൊണ്ട് മാത്രം തെറ്റ് നടന്നു എന്ന് വിധിക്കാനാവില്ല” എന്നാണ് കളിയുടെ നിയമങ്ങൾ പറയുന്നത്. (FIFA Laws of the game. Page 113. Point 3).

https://www.fifa.com/mm/document/affederation/generic/81/42/36/lawsofthegame_2011_12e.pdf

പന്ത് വളരെ വേഗത്തിൽ ആയിരുന്നു എന്നതും, പന്ത് എങ്ങോട്ടാണ് പോകുന്നത് എന്ന് ഏറ്റുവിന് അറിയാൻ മാർഗം ഇല്ലായിരുന്നു എന്നതും (പന്തിന് മുഖം തിരിച്ചാണ് അദ്ദേഹം ഓടി വന്നത്) കണക്കിലെടുക്കുമ്പോൾ അതൊരു ശരിയായ തീരുമാനം തന്നെയാണ്. ഇതേ കാരണം കൊണ്ട് തന്നെയാണ് ആദ്യ പാദത്തിൽ ബല്ലാക്കിന്റെ ഹാൻഡ് ബോൾ നിഷേധിച്ച തീരുമാനം ശെരിയായിരുന്നു എന്ന് ഞാൻ പറഞ്ഞത്.

Second leg: https://www.barcelona-hd.org/2016/03/full-match-chelsea-1-vs-1-barcelona-06_39.html

—————————————————–
കളിയുടെ ഗതിയെ മാറ്റിയെക്കാമായിരുന്ന 4 തീരുമാനങ്ങളാണ് ബാഴ്സയ്ക്ക് റഫറി രണ്ട് പാദങ്ങളിലുമായി നിഷേധിച്ചത്. ചെൽസിക്ക് നിഷേധിക്കപ്പെട്ടത് 3 തീരുമാനങ്ങൾ. (3-0 & 1-3) പക്ഷെ ആദ്യ പാദവും അബിദാലിന്റെ ചുവപ്പ് കാർഡും പാടെ നിരാകരിച്ച് ഇതിനെ ഒരു പകൽ കൊള്ളയായി ചിത്രീകരിക്കാൻ ആണ് ഇംഗ്ലീഷ് ആരാധകരും മാധ്യമങ്ങളും എന്നും ശ്രമിക്കുന്നത്. കളി നശിപ്പിച്ചത് റഫറിമാർ ആണെന്നും ഭേദപ്പെട്ട റഫറിയിങ് ഉണ്ടായിരുന്നു എങ്കിൽ കളിയുടെ ഗതി മാറിയേനെ എന്നു ഞങ്ങളും സമ്മതിക്കുന്നു. പക്ഷെ ഇത് കള്ളക്കളി ആണെന്ന് ആരോപിക്കുന്നത് അടിസ്ഥാന രഹിതമാണ്. അവർ പറയുന്നത് പോലെ ഇത് കള്ളക്കളി ആണെന്ന് തന്നെ കരുതിയാലും, ചെൽസി ലീഡ് ചെയ്യുന്ന സമയത്ത് എന്തിന് റഫറി ആബിദാലിനെ പറഞ്ഞയക്കണം ? ഇതുപോലെ കളവ് ചെയ്യണം എന്ന് യുവേഫയും ബാഴ്സയും തീരുമാനിച്ചിരുന്നു എങ്കിൽ അതിന് പറ്റിയ വേദി ഹോം മത്സരം ആയിരുന്നു. എന്നാൽ വിരോധാഭാസം എന്ന് പറയട്ടെ, ബാഴ്സയ്ക്ക് എതിരായ മൂന്ന് തീരുമാനങ്ങൾ ഉണ്ടായത് ആ മത്സരത്തിലാണ്.

ബാഴ്സയ്ക്കെതിരെ കള്ളക്കളി ആരോപിക്കുന്നവർ ഒരിക്കലും 2005ൽ ടെറിയുടെ വിജയ ഗോളിന് (നാലാം ഗോൾ) വേണ്ടി വാൽഡസിനെ കർവാല്യോ ഫൗൾ ചെയ്തത് ഓർക്കില്ല. മൂന്നാം ഗോളിലേക്ക് നയിച്ച നീക്കത്തിൽ ഏറ്റുവിനെ ഫൗൾ ചെയ്താണ് ടെറി പന്ത് കൈക്കലാക്കിയത്. 9ആം മിനുട്ടിൽ സ്കോർ 1-0 ആയിരിക്കുമ്പോൾ മക്കലേലെ ഇനിയെസ്റ്റയുടെ തുടയിൽ ബൂട്ട് ഉയർത്തി ചവിട്ടിയത് റഫറി ശ്രദ്ധിച്ചതുപോലും ഇല്ല. അത് നിസംശയം ചുവപ്പ് കാർഡ് ലഭിക്കേണ്ട ഫൗൾ ആയിരുന്നു. ഈ തീരുമാനങ്ങളിൽ ചിലതെങ്കിലും അനുകൂലമായിരുന്നെങ്കിൽ ബാഴ്സ ആ മത്സരം ജയിച്ചേനെ. ആ മത്സരം ചെൽസി ജയിച്ചത് കൊണ്ട് “നീതിയുടെ കാവൽ മാലാഖകൾ” അതിനെതിരെ ശബ്ദിക്കുന്നത് നമ്മൾ കേട്ടില്ല. വീഡിയോ കമന്റ് ബോക്സിൽ. ( https://twitter.com/TheCataIanGiant/status/741400593105719296 )

ഓവർബോയുടെ ഒരു മോശം ദിവസമായിരുന്നു 2009ലെ ആ മത്സരം എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ അന്ന് നമുക്കെതിരായും തീരുമാനങ്ങൾ ഉണ്ടായിരുന്നു എന്ന കാര്യം ആളുകൾ സൗകര്യപൂർവം മറന്ന് നമുക്ക് അനുകൂലമായി വന്ന തീരുമാനങ്ങൾ ഭൂതക്കണ്ണാടിവെച്ച് വലുതാക്കുന്നു. അതേ, മറ്റെല്ലാ ടീമുകളെയും പോലെ നമുക്കും ചിലപ്പോൾ റഫറിയുടെ ആനുകൂല്യങ്ങൾ കിട്ടാറുണ്ട്. അത്പോലെ നമുക്ക് പ്രതികൂലമായും തീരുമാനങ്ങൾ ഉണ്ടാവാറുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കും മുൻപ് കുറച്ച് ഗവേഷണം നടത്തി വസ്തുതകൾ പരിശോധിക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഗോൾ ലൈൻ ടെക്നോളജി, VAR പോലെയുള്ള സാങ്കേതിക വിദ്യകൾ റഫറിമാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം തെറ്റുകൾ കുറയ്ക്കും എന്ന് ഉറപ്പാണ്. എങ്കിലും കളിയുടെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിൽ ഇവ നടപ്പിലാക്കുക എന്നതാണ് ശരിയായ വെല്ലുവിളി.

ഇത്തരം ലേഖനങ്ങൾ പോസ്റ്റ് ചെയ്ത് വിവാദങ്ങൾ ഉണ്ടാക്കുന്നതിനെക്കാൾ വാർത്തകളും വിവരങ്ങളും അടങ്ങുന്ന പോസ്റ്റുകൾ ഇടാനാണ് ഞങ്ങൾക്ക് താല്പര്യം. പക്ഷെ ഈയിടെയായി വീണ്ടും ആളുകൾ നമ്മുടെ ക്ലബിനെ താഴ്ത്തികെട്ടാൻ ആ 2009ലെ മത്സരം ഉയർത്തികൊണ്ട് വരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു ലേഖനം ഇടാൻ ഞങ്ങൾ നിർബന്ധിതർ ആയിരിക്കുകയാണ്. ശെരിക്കും നടന്നത് എന്താണെന്ന് ആളുകൾ അറിയണം എന്ന് ഞങ്ങൾക്ക് തോന്നി. ലേഖനം വായിക്കുന്നവർ വിഡിയോകൾ കൂടി കണ്ടിട്ട് വിശകലനം ചെയ്യണം എന്ന് അപേക്ഷിക്കുന്നു.

©Penyadel Barca Kerala

]]>
https://staging.penyadelbarcakerala.com/the-myth-of-uefalona/feed/ 0