match preview – Penya Del Barca Kerala https://staging.penyadelbarcakerala.com World to express and explore the Barca spirit of playing and winning. Thu, 01 Oct 2020 12:30:11 +0000 en-US hourly 1 https://staging.penyadelbarcakerala.com/wp-content/uploads/2023/07/fav-100x100.png match preview – Penya Del Barca Kerala https://staging.penyadelbarcakerala.com 32 32 മാച്ച് പ്രിവ്യു – സെൽറ്റാ വിഗോ vs എഫ്.സി ബാഴ്സലോണ https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/ https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/#respond Thu, 01 Oct 2020 12:30:11 +0000 https://thejerseycollector.com/test/?p=3710 പുതിയൊരു സീസണിലേക്ക് കാലെടുത്തു വെക്കുമ്പോൾ വളരെ ആശാവഹവും പ്രത്യക്ഷത്തിൽ ആനന്ദകരവുമായ ഒരു രാത്രിയാണ് കഴിഞ്ഞ ദിവസം വിയ്യാറയലിനെതിരെ റൊണാൾഡ് കൂമാന്റെ ‘പുതിയ’ ബാഴ്സലോണ ക്യാമ്പ് നൗ’ൽ കാഴ്ചവച്ചത്. പുതിയ മാറ്റത്തിന്റെ പ്രതീക്ഷയിലേക്ക് കാതോർക്കാം എന്ന് തോന്നിപ്പിക്ക വിധം ഒന്ന്, എല്ലാംകൊണ്ടും മികച്ചത് എന്ന് സമർത്ഥിക്കാൻ ആവില്ലെങ്കിലും എവിടെയൊക്കെയോ മാറ്റങ്ങൾ വന്നില്ലേ എന്ന് തോന്നിപ്പിക്കും വിധം ഒന്ന്. ഇനിയാണ് പോരാട്ടം തുടങ്ങുന്നത് എന്നുവേണം പറയാൻ ഇന്ന് യാത്ര ബലൈഡോസിലേക്കാണ്. സമീപഭാവിയിൽ നമ്മളെയെന്നും കുഴിക്കിയിട്ടുള്ള എന്നും തടസപ്പെടുത്തിയിട്ടോള്ള വിഗോയുടെ മണ്ണ്. ഈ രാത്രി ടീമിന്റെ മാറ്റ് ഉരച്ചു നോക്കാൻ വളരെ പോന്ന അവസരമാണ്, ഈ പരീക്ഷണം തികഞ്ഞ രീതിയിൽ ഉൾക്കൊണ്ട് മറികടന്നാൽ കാര്യങ്ങളുടെ കിടപ്പ് ഇനിയും ആശാവഹം എന്ന് കുറിച്ചിടാവുന്ന ഒന്നാവും.

ടീമിലേക്ക് വരുമ്പോൾ കോവിഡ് കാലഘട്ടത്തിലെ പതിവ് വമ്പൻ സ്ക്വാഡുമായാണ് വിഗോയുടെ മണ്ണിലേക്ക് നാം യാത്ര തിരിക്കുന്നത്. കാര്യമായ് ആരെയും മിസ്സ് ചെയ്യുന്നില്ല എന്നത് വ്യക്തം, ഒരുപക്ഷേ കഴിഞ്ഞ തവണയും വിഗോയുടെ മണ്ണിൽ അഴിഞ്ഞാടി നമ്മളെ ജയിക്കാൻ പോന്ന അവസ്ഥയിൽ എത്തിച്ച ആ ഇതിഹാസ 9ാം നമ്പർ ജഴ്സിക്കാരനൊഴികെ. കഴിഞ്ഞ കളിയിലെ ടീമിൽ നിന്ന് യാതൊരു മാറ്റവും വരുത്തേണ്ട ആവശ്യമില്ല എന്ന് കോച്ച് തന്നെ വ്യക്തമാക്കിയതോടെ അധികമൊന്നും അതിനെപ്പറ്റി പറ്റി ചികയേണ്ടതില്ല. ഗ്രീസ്മാന് കളിയുടെ ഒഫൻസീവ് തേർഡിൽ ടീമിനെ മെച്ചപ്പെടുത്തുന്ന രീതിയിൽ മികച്ച സംഭാവനകൾ നൽകാൻ കഴിയട്ടെ, കഴിയണം എന്നതാണ് പ്രതീക്ഷ. കൂട്ടിന്യോയും തന്റെ കഴിഞ്ഞ കളിയിൽ നിന്ന് ഇനിയും മുന്നേറട്ടെ, ലാ ലിഗയിൽ മുന്നേറാനുള്ള മാറ്റ് അദ്ദേഹം ഇനിയും സ്വയം കൂടുതൽ കണ്ടെത്തട്ടെ. ലിയോയും കളിയിലേക്ക് കൂടുതൽ ഇഴകട്ടെ, അൻസു കൂടുതൽ കളിക്കട്ടെ. വിഗോയുടെ കുഴക്കുന്ന മണ്ണിൽ ബാഴ്സയുടെ ഏറ്റവും വലിയ തലവേദന അവരുടെ ഡിഫൻസ് തന്നെയാണ്, അതിലേക്ക് തന്നെയാവും എല്ലാവരുടെയും ഉറ്റുനോട്ടം ഇന്നും. കഴിഞ്ഞതവണ നമ്മൾക്ക് നിർണായകമായ നിരാശ കൈവന്ന ആ മേഖലയിൽ ഇന്ന് ഏറെ പ്രകടന മികവും ആർജവവും കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ജയ പരാജയങ്ങളിൽ ഏറ്റവും നിർണായകം അതുതന്നെയാവും എന്ന് വ്യക്തം.

സെൽറ്റയോടെ ഏറ്റവും വലിയ ആയുധം, എന്നും ബാഴ്സയെ കാണുമ്പോൾ മഹാമേരു ആകുന്ന ആസ്പാസ് തന്നെ. തളച്ചിട്ടെ പറ്റൂ ഇന്ന്, കളിയുടെ ജയപരാജയങ്ങളിൽ ഏറ്റവും നിർണായകം ഈ ഒരു മേഖല തന്നെ ആവും. മുൻ ബാഴ്സ താരം മുറിയ്യോയും ഡെനിസും കൂടിചേരുമ്പോൾ വിഗോയുടെ മണ്ണിൽ അവർ എന്നും ശക്തർ തന്നെയാണ്. മുൻ ബാഴ്സ അലൂമ്നി ആയ ഓസ്കാർ ഗാർസിയയുടെ കീഴിൽ അവർ വളരെ ആനന്ദദായകമായ കളിയാണ് കാഴ്ചവെക്കുന്നത്. സീസണിൽ മൂന്നിൽ ഒരു കളി അവർ ജയിച്ചിട്ടുള്ളു എങ്കിലും അവർ ഇതുവരെ തോറ്റിട്ടില്ല എന്നതും, അത് ജയിച്ചത് സ്വന്തം മണ്ണിൽ നടന്ന കളിയും ആയതിനാൽ ഇപ്പോഴും അവർ കഴിഞ്ഞകൊല്ലം എന്നപോലെ വളരെ കഠിനമായ എതിരാളികൾ തന്നെ.

ഒട്ടേറെ ചോദ്യങ്ങൾക്ക് കൂമാന് മികച്ച ഉത്തരങ്ങൾ നൽകാൻ കഴിയട്ടെ. ലാ ലിഗയിലെ എന്നും ബുദ്ധിമുട്ടായ ഒരു മണ്ണിൽ അദ്ദേഹത്തിന് തെളിയിക്കാൻ ആകട്ടെ. നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

🏆 ലാ ലിഗ : മാച്ച് ഡേ – 2.
🏟 എസ്റ്റാഡിയോ ഡെ ബലൈഡോസ്.
⏰ ഇന്ത്യൻ സമയം: 01.00am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.

]]>
https://staging.penyadelbarcakerala.com/match-preview-celta-vigo-vs-fc-barcelona/feed/ 0
മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs വിയ്യാറിയൽ എഫ്.സി https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/ https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/#respond Sun, 27 Sep 2020 12:30:28 +0000 https://thejerseycollector.com/test/?p=3703 എല്ലാംകൊണ്ടും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സീസൺ ആണ് കടന്നു പോയത്. അപ്പോഴും പലരിലും വെളിച്ചം നാളത്തെ മാറ്റത്തിന്റെ പുലരി ആയിരുന്നു, ഇതെങ്കിലും നമുക്ക് നിർണായകമായ ആ മാറ്റത്തിന് ഉറപ്പായും മൂല കാരണവും ചാലകശക്തിയുമായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ്ട പ്രതീതിയായിരുന്നു. പക്ഷേ ഒരോ ദിവസം കഴിയുന്തോറും നിരാശയുടെ ആഴം അവിശ്വസനീയമാം വിധം വർദ്ധിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണ്. പറയേണ്ടത് പറയുക തന്നെ വേണം, മറച്ചു പിടിക്കാനാവില്ല. നാം വളരെ മോശപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടെയാണ് സഞ്ചരിക്കുന്നത് എന്ന ബോധ്യം ഉണ്ടെങ്കിൽ ഇനിയും തിരച്ചടികളിൽ എറേ വേദനിക്കില്ല എന്നതാണ് സത്യം. പ്രതീക്ഷിക്കപ്പെട്ട അനിവാര്യമായ പല മാറ്റങ്ങളും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, പുതിയ സീസണിൽ ആദ്യ പോരാട്ടത്തിന് വേണ്ടി തയ്യാറെടുക്കുമ്പോളും ശുഭാപ്തിവിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്.

പല തീരുമാനങ്ങളും കണക്കുകൂട്ടലകളും വളരെ അസ്ഥാനത്ത് അല്ലേ എന്ന് ഏറെക്കുറെ എല്ലാവർക്കും ശങ്ക തോന്നുന്ന വിധമാണ് കാര്യങ്ങൾ കടന്നു പോകുന്നത്.
ടീമിലേക്ക് വരുമ്പോൾ പ്രീ സീസൺ മത്സരങ്ങളിൽ ചില നിമിഷങ്ങൾ പ്രതീക്ഷ തന്നിരുന്നു എങ്കിലും പല തീരുമാനങ്ങളും വളരെ യുക്തിരഹിതവും തിക്തവുമായാണ് അനുഭവപ്പെട്ടത് എന്ന് പറയാതിരിക്കാൻ വയ്യ. പരിക്കേറ്റ ടെർ സ്റ്റെഗന്റെ അഭാവം ടീമിന് വളരെ വലിയ ശൂന്യത തന്നെയാണ് അദ്ദേഹത്തിന് പകരം ഗ്ലൗവ് അണിയുന്ന നെറ്റോക്ക് എത്രത്തോളം അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആവും എന്നത് അനുസരിച്ചിരിക്കും ടീമിന്റെ ജയപരാജയ വിധിയിലെ ആദ്യകടമ്പ. ഡിഫൻസിൽ യാതൊരു മാറ്റവും ഇല്ല എന്നത് വ്യക്തം. റൊബർട്ടോ-പിക്വെ-ലെങ്ലെ-ആൽബ സഖ്യം തന്നെയാവും കളത്തിലിറങ്ങുക. അറൗഹോക്ക് ഒരവസരത്തിന് സാധ്യതയുണ്ടോ എന്നത് മാത്രമാണ് ആകെയുള്ള ചോദ്യചിഹ്നം, കാത്തിരുന്നു തന്നെ കാണണം. മിഡ്ഫീൽഡിൽ പുതിയതായി വന്ന പ്യാനിച്ചിന് ടീമുമായി ഇണങ്ങിച്ചേരാൻ സമയമായിട്ടില്ല എന്നതിനാൽ ബുസ്ക്വെറ്റ്സും ഡിയോങ്ങും തന്നെയാവും ഡബിൾ പിവോട്ടിൽ കോട്ട കെട്ടുക. പ്രി സീസൺ മത്സര പ്രകാരമാണെങ്കിൽ അതിൽ പിന്നീട് മുന്നേറ്റനിരയിൽ ഉള്ള നാലുപേരിൽ മൂന്നു പേരും മെസ്സി, ഗ്രീസ്മാൻ, കൂട്ടിന്യോ എന്നിവർ ആവും. ഇതിൽ കൂട്ടിന്യോയുടെ പരിതസ്ഥിതി വളരെ കുഴപ്പിക്കുന്നതാണ് എല്ലാ അർത്ഥത്തിലും എല്ലാ അവസരവും ലഭിച്ചിട്ടും പലപ്പോഴും നിരാശ സമ്മാനിച്ചതും ലീഗുമായും ലീഗിന്റെ സാഹചര്യങ്ങളുമായും സഹ കളിക്കാരുമായും ഒരിക്കൽ പോലും ഒത്തിണങ്ങാനും അതിനനുസരിച്ച് അവർക്കും കൂടി ഉതകുന്ന രീതിയിൽ മാറ്റം വരുത്താനും കഴിയാതെ പോയ ഒരാളെ വീണ്ടും തിരിച്ചു ഗതിവിഗതികളിൽ മാറ്റമില്ലാതെ കൂട്ടിച്ചേർക്കാൻ നോക്കുന്നത് വളരെ കുഴപ്പിക്കുന്നതാണ്. പലപ്പോഴും അദ്ദേഹത്തിന് ഒപ്പം കളിക്കുന്ന കളിക്കാരെ മനസ്സിലാക്കാൻ പറ്റാത്തതായി കളിക്കളത്തിൽ കഴിഞ്ഞ ദിവസവും കണ്ടത്, മാറ്റമില്ലാത്ത ഒന്നായിതന്നെ നിൽക്കുന്നു എന്നത് വളരെ സംഭ്രമിപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും അത് ടീമിന്റെ പ്രധാന താരങ്ങളായ അൻസുവിനെയും മെസ്സിയെയും പല ഒറ്റപ്പെട്ട പൊസിഷനുകളിലേക്ക് തള്ളിവിടന്നത്, വളരെ നിരാശപൂർണമായ കാര്യമാണ്. കളിയുടെ ഗതി മാത്രമല്ല താന് മറ്റുള്ള കളിക്കാരുടെ പ്രകടനത്തിൽ അസ്വാരസ്യം ആദ്യം വരുത്താതിരിക്കാൻ ഉം കൂട്ടിന്യോ വളരേണ്ടിയിരിക്കുന്നു എന്നത് വ്യക്തം. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി അൻസു, ട്രിങ്കാവോ, ഡെംബെലെ, പെഡ്രി എന്നിവർ മത്സരിക്കും. അൻസുവിനു തന്നെ നറുക്ക് വീഴാനാണ് സാധ്യത. പൂജ്’നെ പോലെ ഒരു സ്പോണ്ടേന്യസ് ടാലന്റിനെ ഉപയോഗിക്കാൻ പറ്റാത്ത വളരെ നിരാശയാർന്ന കാര്യം ആണെന്ന് പറയാതിരിക്കാൻ വയ്യ.

വിയ്യാറിയലിനെ സംബന്ധിച്ച് ബ്രെയ്ക്കിനു ശേഷം അവർക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള തിരിച്ചുവരവാണ് അവർ നടത്തിയത്. ജാവി കല്ലേജയുടെ കീഴിൽ മുൻ സ്പാനിഷ് വെറ്ററൻ റൗൾ ആൽബിയോളിന്റെ ഉരുക്കുക്കോട്ടയുടെ നേതൃത്വത്തിൽ അവർ യൂറോപ്പിലേക്ക് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തി.
പുതിയ കോച്ചായ എമറടെ കീഴിൽ അവർ ഒത്തിണങ്ങി വരുന്നേ എന്നുള്ളെങ്കിലും
അവരുടെ ടീം അതിബലവത്തായത് തന്നെ ആണ്. മത്സര പരിചയം പോരാട്ടവീര്യവും യുവരക്തവും എല്ലാം കൂടിചേർന്ന ഒരു മികച്ച മിശ്രിതം. യൂറോപ്പിലെയും സ്പെയിനിലെയും തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫർ സീസൺ കാഴ്ച്ച വെച്ച അവർക്ക് മതി ഇനി കളത്തിൽ കൂടെ കാണിക്കേണ്ട ആർജ്ജവം ഉണ്ട്. റൗൾ ആൽബിയോൾ, പറെഹോ, ചുക്കുവേസേ, അൽക്കാസർ, കൂബോ, എന്നിവർ ലീഗിലെ ആരോടും മല്ലിടാൻ പോന്ന നിരതന്നെ. പ്രത്യേകിച്ചും ഈയൊരു പരിതസ്ഥിതിയിൽ ഇതിൽ ബാഴ്സ വളരെ വളരെ വളരെ ശ്രദ്ധയോടെയും വ്യക്തതയോടെയും കാര്യത്തെ നേരിട്ടില്ലെങ്കിൽ തിക്തമാവും ഫലം എന്നുറപ്പ്.

എന്തായാലും റൊണാൾഡ് കൂമാന് ഒരുപാട് തെളിയിക്കാൻ ഉണ്ട്. അദ്ദേഹം എവിടെ ജയിച്ചില്ലെങ്കിലും, കളത്തിൽ ജയിച്ചേ തീരൂ. അതുതന്നെയാവും അദ്ദേഹത്തിന്റെ നിലനിൽക്കാനുള്ള ആദ്യത്തെ ചവിട്ടുപടിയും. ടീമിനെ പഴയ ഊർജ്ജത്തോടെയും വീര്യത്തോടെയും കൈ പിടിച്ചു തിരിച്ചു കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അദ്ദേഹം അത് നേടിയെടുത്തേ പറ്റുള്ളൂ. അതിന്റെ ലാഞ്ചനകളെങ്കിലും അദ്ദേഹം കാണിച്ചേ പറ്റുള്ളൂ. നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

🏆 ലാ ലിഗ : മാച്ച് ഡേ – 1.
🏟 ക്യാമ്പ് നൗ.
⏰ ഇന്ത്യൻ സമയം: 00.30am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.

]]>
https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/feed/ 0
മാച്ച് പ്രിവ്യു – ഡിപോർട്ടീവോ അലാവസ്‌ vs എഫ്.സി.ബാഴ്സലോണ https://staging.penyadelbarcakerala.com/match-preview-alaves-vs-fcbarcelona-2020/ https://staging.penyadelbarcakerala.com/match-preview-alaves-vs-fcbarcelona-2020/#respond Sun, 19 Jul 2020 14:16:15 +0000 https://thejerseycollector.com/test/?p=3600 ലീഗിലെ അവസാന മത്സരത്തിന് ബാർസ ഇറങ്ങുകയാണ്. ഇന്നത്തെ ജയം കൊണ്ട് ബാഴ്സക്ക് ലീഗിൽ ഒന്നും നേടാനില്ല. പക്ഷെ സീസൺ ഇന്നത്തോടെ അവസാനിക്കുന്നില്ല. നഷ്ടപ്പെട്ടതിനെ ഓർത്ത് പരിഭവിച്ചത് കൊണ്ട് ഒരു മെച്ചവും ടീമിന് ഉണ്ടാവില്ല. നമ്മുടെ ദൗർബല്യങ്ങൾ എന്തെല്ലാമെന്നും കരുത്ത് എവിടെയാണെന്നും തിരിച്ചറിയാൻ ശ്രമിക്കുകയാണ് വേണ്ടത്. ടീം ബാഴ്സയാണെങ്കിൽ പിന്നെ യാതൊരു ന്യായവാദങ്ങൾക്കും വിലയുണ്ടാവില്ല എന്നത് മറ്റാരേക്കാളും നന്നായി ടീമിന് ബോധ്യമുള്ള വസ്തുതയാണ്. ക്യാപ്റ്റൻ മെസ്സി പറഞ്ഞത് പോലെ ക്ലബ്ബിലെ ഓരോ വ്യക്തിയും സ്വയം വിമര്ശനത്തിന് തയ്യാറാവണം, പ്രതിയോഗികളെ പഴിക്കുന്നതിനേക്കാൾ സ്വന്തം പ്രകടനങ്ങളിൽ ശ്രദ്ധിക്കണം, കഴിഞ്ഞതെല്ലാം മറന്ന് ചാമ്പ്യൻസ് ലീഗിന് വേണ്ടി പൂജ്യത്തിൽ നിന്ന് ശ്രമിക്കണം.

സസ്പെൻഷനിലായ പീക്കെ, ഫിർപ്പോ എന്നിവർ ഇന്ന് പ്രതിരോധത്തിൽ ഉണ്ടാവില്ല. ഹാംസ്ട്രിങ് ഇഞ്ചുറി മൂലം ഗ്രീസ്‌മാൻ വിശ്രമത്തിലാണ്. മൂന്നു ഗോൾ കീപ്പർമാരെ ഉൾപ്പെടുത്തിയ സ്‌ക്വാഡിൽ, ബെഞ്ചിൽ ഇരിക്കുന്ന മറ്റു 3 പേർക്കും അവസരം ലഭിച്ചേക്കും.

ലീഗിൽ പതിനഞ്ചാമതുള്ള അലവസിനോട് മാന്യമായ വിജയം നേടാൻ ടീമിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.
വിസ്കാ എൽ ബാഴ്സ !

ലാ ലിഗ : മാച്ച് ഡേ – 38
എസ്റ്റാഡിയോ മെൻഡിസോറോറ്റ്സ
ഇന്ത്യൻ സമയം: 8.30PM
ലാ-ലിഗ ഒഫീഷ്യൽ ഫേസ്ബുക് പേജ് ലൈവ്

#SPARROW

]]>
https://staging.penyadelbarcakerala.com/match-preview-alaves-vs-fcbarcelona-2020/feed/ 0
മാച്ച് റിവ്യൂ -വയ്യാദോലീദ് 0-1 എഫ്.സി.ബാർസലോണ https://staging.penyadelbarcakerala.com/match_review_fcb_vs_valladolid_2020/ https://staging.penyadelbarcakerala.com/match_review_fcb_vs_valladolid_2020/#respond Mon, 13 Jul 2020 05:55:11 +0000 https://thejerseycollector.com/test/?p=3588 തട്ടിയും മുട്ടിയും എങ്ങനെയോ മൂന്ന് പോയിന്റുമായി തടിയൂരി. ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം കഴിഞ്ഞ മത്സരത്തെ. ലാലിഗയിൽ പ്രതീക്ഷകൾ കുറവാണെങ്കിലും സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിൽ പന്തുതട്ടുന്ന ബാഴ്‌സ, പക്ഷെ പലപ്പോഴും നിരാശപ്പെടുത്തുന്നു, കഴിഞ്ഞ ദിവസവും വ്യത്യസ്തമായില്ല. വ്യത്യസ്തത പുലർത്തിയ ലൈൻ അപ്പുമായി കളത്തിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യ പകുതി. കളിയുടെ ആദ്യനിമിഷങ്ങളിൽ തന്നെ പിറന്ന ഗോൾ. മികച്ച അവസരങ്ങൾ. പക്ഷെ സാമാന്യബുദ്ധിക്ക് നിരക്കാത്ത സബ്സ്റ്റിട്യൂഷനുകൾ ഈ മികവ് രണ്ടാം പകുതിയിൽ അപ്രത്യക്ഷമാക്കി. ശേഷം ഏറെ മോശമായി കളിച്ച ടീം എന്തോ ഭാഗ്യത്തിന് ഒരു ഗോളിന്റെ നേരിയ വിജയവുമായി കളം വിട്ടു. തന്റെ നൂറാം ക്ളീൻഷീറ്റ് നേടാനായി അസാമാന്യ പ്രകടനം നടത്തിയ സ്റ്റീഗന് ഒരുപാട് നന്ദി.

ഫാറ്റിയുടെ അഭാവത്തിൽ ഒരു വ്യത്യസ്ത രീതിയാണ് ടീം പരീക്ഷിച്ചത്, മുന്നേറ്റത്തിൽ മെസ്സിയും ഗ്രീസ്മാനും മാത്രം. മധ്യനിരയിൽ പുജ്‌ജ്, ബുസ്കെറ്റ്സ്, വിദാൽ ഒപ്പം സെമെഡോ കൂടി എത്തി. അതോടെ റോബർട്ടോ റൈറ്റ് ബാക്ക് ആയി. കൂട്ടായി പീക്കെയും ലെങ്ളെയും, ആൽബയും. മധ്യനിരക്കൊപ്പം സെമെഡോയെ വിന്യസിച്ചത് വഴി റൈറ്റ് വിങ് കൂടുതൽ സജീവമാക്കാനാണ് ടീം ശ്രമിച്ചത്. അത് ശരിയാണെന്ന തരത്തിലായിരുന്നു ആദ്യപകുതി.

വലത്തേ വിങ്ങിൽ സെമെഡോയുടെ റണ്ണുകൾ കണ്ടായിരുന്നു മത്സരം ആരംഭിച്ചത്. പ്രതിരോധത്തിന്റെ ചുമതല ഒഴിഞ്ഞ അദ്ദേഹം ആക്രമണത്തിൽ കാര്യമായി ശ്രദ്ധിച്ചു. മെസ്സിയും ബുസ്കെറ്റ്സും ഒരുക്കിക്കൊടുത്ത പാസുകൾ ഓടിയെത്തി കൃത്യമായി കണക്റ്റ് ചെയ്ത് ക്രോസുകളും നൽകി, പക്ഷെ തളികയിലെന്നവണ്ണം നൽകിയ ക്രോസുകൾ ഉപയോഗപ്പെടുത്താൻ നമ്മുടെ മുന്നേറ്റത്തിനായില്ല. ഗ്രീസ്മാന് ലഭിച്ച ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തുന്നത് അവിശ്വസനീയതയോടെയാണ് കണ്ടത്. ഇടയിൽ ബാഴ്‌സ ലീഡ് എടുത്തു. പ്രധിരോധനിരക്കാരെ കബളിപ്പിച്ചു മെസ്സി നൽകിയ പന്ത് വിദാൽ കൃത്യതയോടെ വലയിലെത്തിച്ചു. ശേഷവും നല്ല രീതിയിൽ കളിച്ചെങ്കിലും ഗോൾനില ഉയർത്താൻ കഴിഞ്ഞില്ല. പുജ്‌ജ് ഇടത് വിങ് സജീവമാക്കാൻ ശ്രമിച്ചെങ്കിലും വിങ്ങറുടെ അഭാവം നല്ല രീതിയിൽ നിഴലിച്ചിരുന്നു.

രണ്ടാം പകുതി മാറ്റത്തോടെയാണ് തുടങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ട ഗ്രീസ്മാന് പകരം സുവാരസ് കളത്തിലെത്തി.അധികം വൈകാതെ പുജ്ജും ലെങ്ളെയും കളം വിട്ടു. പകരം റാകിറ്റിച്ചും അരാഹോയും കളത്തിലെത്തി. ശേഷം സമീപകാലത്തു കണ്ടതിൽ വച്ച് ഏറ്റവും മോശം കളിയാണ് ബാഴ്‌സയുടെ ഭാഗത്തു നിന്നും കണ്ടത്. ഒരു ഒത്തൊരുമയോ ചടുലതയോ ഒന്നുമില്ലാതെ എന്തിനോ വേണ്ടി കളിക്കുന്ന പോലെ. ബാഴ്‌സ പോലെ ഒരു ടീമിൽ ഇപ്പോൾ താൻ കളിക്കാൻ അർഹിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്ന തരത്തിലായിരുന്നു സുവാരസിന്റെ പ്രകടനം. മെസ്സി ഒരുക്കിക്കൊടുത്ത അവസരങ്ങൾ മനോഹരമായി അദ്ദേഹം പാഴാക്കി. ഇടക്ക് ബുസ്കെറ്റ്സിനെയും പിൻവലിച്ചതോടെ പതനം പൂർത്തിയായി. ആദ്യ പകുതിയിൽ പുജ്ജിനേയും സെമെഡോയെയും ചേർത്ത് നടത്തിയ തന്ത്രം രണ്ടാം പകുതിയിൽ പുറത്തെടുക്കാൻ പറ്റാതായതോടെ കളി കീഴ്‌മേൽ മറിഞ്ഞു, ശേഷം വയ്യദോലീദ് കനത്ത ആക്രമണം കാഴ്ചവെച്ചതോടെ മറ്റൊരു സമനില മണത്തു. പക്ഷെ ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടെർ സ്റ്റീഗൻ തന്റെ ബാഴ്‌സ ജേഴ്സിയിലെ നൂറാമത്തെ ക്ളീൻഷീറ്റിലൂടെ മത്സരം രക്ഷിച്ചെടുത്തു.

ആകെ നിരാശപ്പെടുത്തിയ മത്സരം. ആദ്യ പകുതി മനോഹരമായി കളിച്ചു. മുന്നേറ്റത്തിൽ ഒരാളുടെ അഭാവത്തിൽ അത് മായ്ക്കാൻ സെമെഡോയെ വിങ്ങിന്റെ ചുമതല ഏൽപ്പിച്ചതെല്ലാം മികച്ച തീരുമാനം തന്നെ. അത് മികച്ച രീതിയിൽ നടപ്പിലാക്കി ടീമും നന്നായി കളിച്ചു. പക്ഷെ ഒന്നോ രണ്ടോ സബ്സ്റ്റിട്യൂഷനിലൂടെ എല്ലാം തിരിയുന്നത് കണ്ടപ്പോൾ നിരാശരായി. പുതുതായി കളത്തിലെത്തുന്നവർക്ക് ആ തന്ത്രം പ്രയോഗിക്കാനാവാത്തത് മോശം തന്നെയാണ്. സെറ്റിയന്റെ ഒരു പ്രധാന പോരായ്മയായി തോന്നിയിട്ടുള്ള സാഹചര്യത്തിനനുസരിച്ചു തന്ത്രം മാറ്റാനുള്ള കഴിവില്ലായ്മ ഇന്നലെ വീണ്ടും കണ്ടു. നാല് സബ്സ്റ്റിട്യൂഷനുകളും കഴിഞ്ഞപ്പോൾ ടീമിന്റെ ഘടന മൊത്തത്തിൽ മാറിയത് പോലെ ആയിരുന്നു. ഒപ്പം കളിക്കാരുടെ നിരാശാജനകമായ പ്രകടനം കൂടി ആയപ്പോൾ മത്സരം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാൽ മതിയെന്ന നിലയിലായിരുന്നു. ദിവസങ്ങൾ കാത്തിരുന്നിട്ട് വന്നെത്തുന്ന മത്സരങ്ങളിൽ ഇത്തരത്തിൽ മോശം പ്രകടനം കാണുമ്പോൾ തോന്നുന്ന വികാരം രോഷമാണോ സങ്കടമാണോ എന്ന് പോലും മനസിലാകുന്നില്ല.

ലീഗ് അവസാനത്തോട് അടുക്കുകയാണ്. സാദ്ധ്യതകൾ വിരളമാണ്. എങ്കിലും വരുന്ന ചാമ്പ്യൻസ് ലീഗിനെ ടീമിനെ ഒരുക്കുക എന്ന വലിയ ജോലി കോച്ചിന്റെ മുൻപിലുണ്ട്. ലഭിക്കുന്ന അവസരങ്ങൾ അദ്ദേഹം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി ചാമ്പ്യൻസ് ലീജിയനായി അദ്ദേഹം ടീമിനെ സജ്ജമാക്കും എന്ന് പ്രതീക്ഷിക്കാം.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match_review_fcb_vs_valladolid_2020/feed/ 0
മാച്ച് പ്രിവ്യു – വിയ്യാറിയൽ എഫ്.സി vs എഫ്.സി ബാഴ്സലോണ https://staging.penyadelbarcakerala.com/match-preview-villarreal-cf-vs-fc-barcelona/ https://staging.penyadelbarcakerala.com/match-preview-villarreal-cf-vs-fc-barcelona/#respond Sun, 05 Jul 2020 13:45:58 +0000 https://thejerseycollector.com/test/?p=3565 താരതമ്യേന മികച്ച പ്രകടനം നടത്തിയിട്ടും വളരെ ദൗർഭാഗ്യകരമായ രീതിയിൽ പോയിന്റ് നഷ്ടപ്പെടേണ്ടി വന്ന ഒരു രാത്രിയാണ് കഴിഞ്ഞത്, സ്പാനിഷ് പടയോട്ടത്തിന് വേണ്ടിയുള്ള യാത്രയിലെ ഏറ്റവും നിരാശകരമായ റിസൾട്ടുകളിലൊന്ന്. ഇനിയാ സ്വർണ്ണചാമരം വളരെ അകലെയാണ്, മറ്റുള്ള ഭാഗ്യനിർഭാഗ്യങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്ന ഒന്ന്. എന്നാലും മറ്റ് നിവർത്തിയൊന്നുമില്ല, തങ്ങളുടെ ജോലി എന്തൊക്കെ തന്നെയായാലും ചെയ്തേ മതിയാവൂ. ഹെഡ്സ് ഡൗൺ ഓഫ് റ്റു ദി നെക്സ്റ്റ് ഗെയിം !! ഇന്ന് ലാ സെറാമിക്കയിലാണ്, ബ്രേക്കിന് ശേഷം ലീഗിലെ ഏറ്റവും കരുത്തുറ്റ തികച്ചും വളരെ ഉയർന്ന സ്ഥിരത പുലർത്തുന്ന വിയ്യറിയലിന്റെ മണ്ണിൽ. കാര്യങ്ങൾ ഒട്ടും ശുഭമല്ല, പ്രത്യേകിച്ചും ഈ സമയത്ത് അവിടെ നിന്ന് നമുക്കു വേണ്ട റിസൾട്ടുമായി മടങ്ങുക എന്നത് അസാധ്യമെന്നു വരെ തോന്നിപ്പിക്കുന്ന ഈ സ്ഥിതിവിശേഷത്തിൽ.

ശുഭമല്ല എന്നു പറയുമ്പോൾ ഗ്രൗണ്ടിലും അതിനു പുറത്തും ഒരുപോലെ ബാധിക്കുന്ന അവസ്ഥ തന്നെയാണ് ആണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിനകം തന്നെ പരിക്കിന്റെ പിടിയിൽ ഉള്ള ഡിയോങ്ങിനെയും ഡെംബെലെയും കൂടാതെ ഇപ്പോൾ അപ്രതീക്ഷിതമായി ഫിർപ്പോയെയും പിന്നെയും പിന്നെയും ഇടിവെട്ടേറ്റ പോലെ ഉംറ്റിറ്റിയെയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഒട്ടേറെ നിരാശകൾക്കിടയിലും മികച്ച പ്രകടനം നടത്തുന്ന പൂജാണ് ഇപ്പോൽ വെള്ളിവെളിച്ചം. ഇന്നും മധ്യനിരയിൽ ഊർജ്ജമായി ആ ലാ മാസിയ’ൻ യുവരക്തം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. കുറച്ചുകാലമായി ടീമിൽ ഇടം കിട്ടാതെ ഉഴറികൊണ്ടിരിക്കുന്ന ഗ്രീസ്മാനും ഇന്ന് തിരിച്ചെത്താനുള്ള എല്ലാം സാധ്യതയും നിലനിൽക്കുന്നു. ബാക്കിയെല്ലാം പതിവു പോലെ തന്നെയാവും കളത്തിൽ ഇറങ്ങുന്ന ടീം. വൈകിയ വേളയിലും എന്നത്തേയും പോലെ ക്യാപ്റ്റന്റെ കാലുകളിലേക്ക് തന്നെ നമ്മുടെ രക്ഷ കേന്ദ്രീകരിച്ചിരിക്കുന്നു.

വിയ്യാറിയലിനെ സംബന്ധിച്ച് ബ്രെയ്ക്കിനു ശേഷം അവർക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള തിരിച്ചുവരവാണ് കണ്ടുകൊണ്ടിരിക്കുന്നത്. കളിച്ച ആറിൽ അഞ്ചു ക്ലീൻഷീറ്റുകളടക്കം അഞ്ച് ജയവും ഒരു സമനിലയും. സമനിലയാവട്ടെ ലീഗിലെ തന്നെ മികച്ച ടീമുകളിൽ ഒന്നായ സെവിയ്യക്കെതിരെ. ഒരു പക്ഷേ യൂറോപ്പ പോലും അസാധ്യമെന്നു കരുതിയരടുത്തുന്നു നിന്ന് ഇന്നവർ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ വക്കത്താണ്. ജാവി കല്ലേജയുടെ കീഴിൽ മുൻ സ്പാനിഷ് വെറ്ററൻ റൗൾ ആൽബിയോളിന്റെ ഉരുക്കുക്കോട്ടയുടെ നേതൃത്വത്തിൽ അവർക്കും ജയത്തിൽ കുറഞ്ഞതൊന്നും ഈ സമയത്ത് ചിന്തിക്കേണ്ടതില്ല. സാന്റി കസോർള എന്ന മാന്ത്രികന്റെ സ്വർഗീയമായ തിരിച്ചുവരവിൽ വിയ്യറിയാലിന് സങ്കല്പിക്കാനാവാത്തതൊന്നുമില്ല. കഴിഞ്ഞ തവണ സെറാമിക്കയിൽ കസോർള അഴിച്ചിവിട്ട ആക്രമണം ബാഴ്സക്ക് ശരിക്കും കൊണ്ടതാണ് ഇത്തവണയും ഏറ്റവും ഭയപ്പെടേണ്ടത് ആ മാന്ത്രിക പാദങ്ങളെ തന്നെ.ഒപ്പം മിന്നും ഫോമിലുള്ള മൊറേനോയും കൂടി മുൻനിരയിൽ ചേരുമ്പോൾ വിയ്യാറിയൽ അതിശക്തരാണ്.എല്ലാം തികഞ്ഞ വളരെ മികച്ച ഒരു രാത്രി ബാഴ്സ കാഴ്ച വച്ചില്ലെങ്കിൽ തികച്ചും നിരാശകരമായ ഒരു മത്സര ഫലം ആണ് ബാഴ്സയെ കാത്തിരിക്കുന്നത് എന്ന് ഉറപ്പ്.

ഇന്ന് നിലനിൽപ്പിന്റെ പോരാട്ടമാണ് കുറെയൊക്കെ മറ്റുള്ളവരുടെ ഭാഗ്യനിർഭാഗ്യങ്ങളെ ആശ്രയിച്ചിണെങ്കിലും നമുക്ക് ചെയ്യാനുള്ളത് നാം ചെയ്ത പറ്റുള്ളൂ. നമ്മുക്ക് കാത്തിരിക്കാം.

വിസ്കാ എൽ ബാർസ !

ലാ ലിഗ : മാച്ച് ഡേ – 34.
എസ്റ്റാഡിയോ ഡി ലാ സെറാമിക്ക.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match-preview-villarreal-cf-vs-fc-barcelona/feed/ 0
മാച്ച് പ്രിവ്യു – സെവിയ്യാ എഫ്.സി vs എഫ്.സി ബാഴ്സലോണ https://staging.penyadelbarcakerala.com/match_preview_sevilla-fc-vs-fc-barcelona/ https://staging.penyadelbarcakerala.com/match_preview_sevilla-fc-vs-fc-barcelona/#respond Fri, 19 Jun 2020 11:30:30 +0000 https://thejerseycollector.com/test/?p=3506 ഒരു പക്ഷേ ലാഘവത്തോടെ പൊരുതി കയറും എന്ന് വിചാരിച്ച അല്ലെങ്കിൽ കയറേണ്ടിയിരുന്ന ഒരു പോരാട്ടം, വളരെ ശ്രമകരമായ തന്നെ പിടിച്ചു കയറിയ ഒരു രാവ് ആയിരുന്നു കഴിഞ്ഞ ദിവസത്തേത്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങൾ മൂലം ടീമിൽ വന്ന മാറ്റവും ഒപ്പം ലെഗാനസിന്റെ മികച്ച ചങ്ങല പൂട്ടും കാര്യങ്ങൾ ബാഴ്സക്ക് വളരെ പ്രയാസപ്പെടുത്തി. കാര്യങ്ങൾ അങ്ങനെയൊക്കെയിരിക്കെ ഇന്ന് ബാഴ്സ തങ്ങളുടെ മൂന്നാം പോരാട്ടത്തിന് ഇറങ്ങുകയാണ്, വണ്ടി കയറുന്നത് ഒരുപക്ഷേ ലീഗിലെ തന്നെ ഏറ്റവും സുശക്തമായ ആയ ഒരു ടീമിന്റെ മടയിലേക്ക്. ‘ എസ്റ്റാഡിയോ റാമോൺ സാഞ്ചസ് പിസ്ജ്വാൻ ‘ , എന്ന് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകളാണ് അവരുടെ പ്രശസ്തമായ ഹോസ്റ്റൈൽ ക്രൗഡും തീപാറുന്ന മത്സരങ്ങളും. ഇന്ന് അതൊന്നുമില്ലാതെ സെവിയ്യയുടെ മണ്ണിൽ എങ്ങനെയാവും പോരാട്ടം എന്നുള്ളത് വളരെ കൗതുകകരമായ കാര്യമാണ്.

ബാഴ്സ സംബന്ധിച്ച് വളരെ ദൗർഭാഗ്യകരമായ രണ്ടുമൂന്നു ദിവസങ്ങളാണ് കടന്നുപോയത്, ആദ്യ കളികളിൽ നിർണായകമായ മികവ് പ്രകടിപ്പിച്ച ഫ്രാങ്കിയും റോബോർട്ടോയും സോഫ്റ്റ് ഇഞ്ചുറികൾ മൂലം നിർണായക ദിവസത്തോട് അടുപ്പിച്ച് നഷ്ടമായിരിക്കുകയാണ് സെവിയ്യയുടെ മണ്ണിൽ പന്ത് തട്ടാൻ ഇന്നവർ ഉണ്ടാവില്ല. കൂടെ കഴിഞ്ഞ കളിയിൽ ലീഗിലെ തന്റെ അഞ്ചാമത്തെ യെല്ലോ കാർഡ് വാങ്ങിയ ഉംറ്റിറ്റിയും ഉണ്ടാവില്ല. സസ്പെൻഷൻ കഴിഞ്ഞ് ജോർഡി ആൽബ തിരിച്ചെത്തുന്നതോടെ കഴിഞ്ഞ കളിയിലെ ബാക്ക് ഫോറിൽ നിന്ന് മാറി ഫിർപ്പോ’ക്കു പകരം അദ്ദേഹം ആവും പുതുമുഖം. മധ്യനിരയിൽ പ്രതീക്ഷിച്ചത്ര മികവ് പുലർത്താൻ കഴിയാതിരുന്ന ആർതുർ ഒരുപക്ഷേ വിധാലിന് വേണ്ടി വഴി മാറേണ്ടി വരും. മുന്നേറ്റ നിരയിൽ മെസ്സിക്കൊപ്പം ആരൊക്കെ പങ്കുചേരും എന്നതാണ് ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം. പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത സുവാരസ് സ്റ്റാർട്ട് ചെയ്യാൻ സാധ്യത ഇല്ല എന്നാണ് സെറ്റിയൻ പറഞ്ഞത്. കഴിഞ്ഞ കളിയിൽ വിശ്രമം ലഭിച്ച ബ്രാത്ത്വെറ്റ് എന്തായാലും തുടക്കം മുതലേ ഉണ്ടാവാൻ സാധ്യതയുള്ളതായി കാണുന്നു. അദ്ദേഹത്തിനൊപ്പം ഗ്രീസ്മാൻ ആണോ അൻസു ആണോ ഇറങ്ങുക എന്നതാണ് സംശയം. എതിരാളികളുടെ ബലവും ഇന്റൻസിറ്റിയും പരിഗണിക്കുമ്പോൾ ഗ്രീസ്മാൻ തന്നെയാവും ടീമിന് ഏറ്റവും ആവശ്യം.

ലാ ലിഗയിൽ തന്നെ ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് സെവിയ്യ മുൻ സ്പാനിഷ് കോച്ചും മാഡ്രിഡ് കോച്ചുമായിരുന്ന ജൂലിയൻ ലോപെടെഗ്വിയുടെ കീഴിൽ ഒരു യൂണിറ്റയാണ് അവർ കളിക്കുന്നത്. വളരെ മികച്ച ബോൾ പ്രെസ്സിങ്ങും ബോൾ പൊസിഷൻ എബിലിറ്റിയും ഏത് ടീമുകൾക്ക് എതിരെയും മികവ് പ്രകടിപ്പിക്കാൻ അവരെ ഉതകുന്നതാണ്. മുന്നേറ്റനിരയിലെ ചില കളിക്കാർക്ക് കുറച്ചുകൂടി കൃത്യത വന്നിരുന്നെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ ഒരുപാട് ദൂരം അവർ സഞ്ചരിച്ചേനേ. ജീസസ് നവാസും ഡീഗോ കാർലോസും റെഗ്വില്ലോണും അടങ്ങുന്ന അവരുടെ ഡിഫൻസ് അറ്റാക്ക്ലും പ്രതിരോധത്തിലും ഒരുപോലെ ശക്തരാണ്. കൂടെ അർജൻറീനയുടെ യുവ ചാലകശക്തിയായ ഒക്കാമ്പോസിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള മികവും ദാഹവും അവരെ വളരെ ആക്രമണകാരിയായ ടീം ആക്കി മാറ്റുന്നു. 11 ഗോളുകളുമായി സെവിയ്യയുടെ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി തിളങ്ങുകയാണ് ഒക്കാമ്പോസ്. അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നതിൽ എത്രത്തോളം ബാഴ്സലോണ ഡിഫൻസ് വിജയിക്കുമെന്ന് അനുസരിച്ചാവും ടീമിൻറെ ജയ-പരാജയ സാധ്യതകൾ നിൽക്കുന്നത്. ആ റോളിൽ ടീമിന് വളരെ നിർണായകമായേക്കാവുന്ന സംഭാവന നടത്താൻ കഴിയുന്ന പ്ലേയർ ആണ് ഗ്രീസ്മാൻ, അദ്ദേഹം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ മികവ് ആയിരിക്കും ആ കാര്യത്തിൽ ടീമിന് ഇന്ന് നിർണായകമാകുന്നത്.

എന്തൊക്കെയായാലും കാണികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഇല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ , സെവിയ്യയുടെ മണ്ണിൽ എന്നത്തെയും പോലെ ഇന്ന് തീപാറും. ബാഴ്സക്ക് ഇത് വളരെ നിർണായകമായ രാത്രിയാണ്, എന്തൊക്കെ സംഭവിച്ചാലും മികച്ച രാത്രിയുമായി അവിടെ നിന്ന് കയറി വന്നേ പറ്റുള്ളൂ. നമുക്ക് കാത്തിരിക്കാം, ക്യാപ്റ്റന്റെയും സംഘത്തിന്റെയും പോരാട്ടത്തിനായി.

വിസ്കാ എൽ ബാർസ !

മാച്ച് പ്രിവ്യു
ലാ ലിഗ : മാച്ച് ഡേ – 30.
സെവിയ്യാ എഫ്.സി vs എഫ്.സി ബാഴ്സലോണ
എസ്റ്റാഡിയോ റാമോൺ സാഞ്ചസ് പിസ്ജ്വാൻ.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match_preview_sevilla-fc-vs-fc-barcelona/feed/ 0
മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs സി.ഡി ലെഗാനസ് https://staging.penyadelbarcakerala.com/la-liga-match-preview-fc-barcelona-vs-cd-leganes/ https://staging.penyadelbarcakerala.com/la-liga-match-preview-fc-barcelona-vs-cd-leganes/#respond Mon, 15 Jun 2020 05:00:10 +0000 https://thejerseycollector.com/test/?p=3500 അങ്ങനെ ഏറെ കാലത്തിനു ശേഷം കാത്തിരുന്ന ദിനം വന്നു കേറി ഉത്സവം കൊടിയേറി. മികച്ച വാദ്യഘോഷങ്ങളും കരിമരുന്നു പ്രയോഗവും എല്ലാം കൂടി നല്ല ഒന്നാന്തരം രാവ്. വലിയ ശങ്കകൾക്ക് ഇടം കൊടുക്കാതെ സെറ്റിയന്റെ കുട്ടികൾ ഏറെക്കുറെ മികച്ചതെന്നു പറയാവുന്ന രാത്രിയാണ് സമ്മാനിച്ചത്. ഇനി രണ്ടാം പോരാട്ടം, സ്വന്തം മണ്ണിലേക്ക് ഏറെക്കാലത്തിനുശേഷം തിരിച്ചെത്തുകയാണ് ഇന്ന്. നിലനിൽപ്പിനായി പോരാടുന്ന മറ്റൊരു റിലഗേഷൻ ടീമായ ലെഗാനസിനെതിരെയാണ് ഇന്ന് ക്യാമ്പ് നൗ’ൽ പോരാട്ടം. ഇനിയങ്ങോട്ട് വരുന്ന ഒരുപാട് കഠിന പരീക്ഷണങ്ങൾക്ക് ഇടയിൽ താരതമ്യേന കാഠിന്യം കുറഞ്ഞ ഒന്ന്.

മാച്ച്-ഡേ സ്ക്വാഡിലേക്ക് വരുമ്പോൾ, പ്രധാന സെന്റർ ബാക്ക് ക്ലെമന്റ് ലെങ്ലെ സസ്പെന്ഷൻ പൂർത്തിയാക്കി ടീമിലേക്ക് തിരിച്ചെത്തിയത് ടീമിനെ ഒരുപാട് ബലപ്പെടുത്തുന്നു. കഴിഞ്ഞ കളിയിൽ അറൗഹോ മികച്ച അരങ്ങേറ്റമാണ് നടത്തിയതെങ്കിലും ലെങ്ലെ അദ്ദേഹത്തിന്റെ സ്ഥാനം തിരിച്ചെടുക്കാൻ സാധ്യത കാണുന്നു. സസ്പെൻഷനിലായ ലെഫ്റ്റ് ബാക്ക് ജോർഡി ആൽബക്ക് പകരം ജൂനിയർ ഫിർപോ ടീമിൽ സ്റ്റാർട്ട് ചെയ്യാൻ സാധ്യത. കഴിഞ്ഞ ദിവസം കളത്തിൽ ഇറങ്ങിയ മിഡ്ഫീൽഡ് ത്രയം തന്നെയാവും ഇന്നും കളത്തിലിറങ്ങുക. മുന്നേറ്റ നിരയിൽ സുവാരസ് കൂടി തിരിച്ചെത്തി മികവ് കാണിച്ചതോടെ ആര് പുറത്തുപോകും എന്നത് ഒരു ചോദ്യചിഹ്നമാണ്. തൻറെ മുൻ ക്ലബ്ബിനെതിരെ ബ്രാത്ത്വെറ്റിന് കളത്തിൽ ഇറങ്ങാൻ കഴിയുമോ അതോ ഗ്രീസ്മാൻ ആണോ മെസ്സിക്കൊപ്പം ഇറങ്ങുന്നത് എന്നതാവും കാത്തിരുന്ന് കാണേണ്ടത്.
കോമ്പറ്റീഷൻ കൂടി വരുന്ന സാഹചര്യത്തിൽ ടീമിൽ പിടിച്ചുനിൽക്കണമെങ്കിൽ രണ്ടുപേരും വളരെ വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കേണ്ടി വരും. എന്നത്തെയും എന്നപോലെ തുടങ്ങിയ ക്യാപ്റ്റനെ പറ്റി പിന്നെ അധികം വർണ്ണിക്കാൻ ഒന്നും ഇല്ലല്ലോ. അദ്ദേഹം എന്നത്തെയും എന്നപോലെ നമ്മുടെ മുന്നിൽ ഒരു ‘സാധാരണക്കാരനായി’ തുടരും.

ലെഗാനസിലേക്ക് വരുമ്പോൾ കയ്യിൽ കിട്ടുന്നതെന്തും ഇവിടെനിന്ന് എടുത്തോണ്ട് ഓടേണ്ട അവസ്ഥയാണ്, ഒരു സമനില ആയാൽ പോലും അവർക്ക് വളരെ വിലപ്പെട്ട ‘ ജയം ‘ ആയിരിക്കും അത്. ലീഗിൽ നിലനിൽക്കണമെങ്കിൽ അതെങ്കിലും അവർക്ക് നേടിയ പറ്റൂ. എന്തു വില കൊടുത്തു അത് നേടാൻ അവർ ശ്രമിക്കുക തന്നെ ചെയ്യും. ബ്രാത്ത്വെറ്റിനെ നഷ്ടപ്പെട്ടതും, ഈ കളിയിലേക്ക് വരുമ്പോൾ സ്റ്റാർ പ്ലേയർ ഓസ്കാറിന് സസ്പെൻഷൻ ലഭിച്ചതും കൂട്ടുമ്പോൾ ഇതിലും വലിയ ആഘാതം ഇനി ലെഗാനസിന് ലഭിക്കാനില്ല. ഇവിടെനിന്ന് പോയിന്റ് നേടി പോകുന്നത് അവരെ സംബന്ധിച്ച് അപ്രാപ്യമാണെന്ന് പറയേണ്ടി വരും. കാത്തിരുന്നു കാണാം അവർ എങ്ങനെയാണ് കളിയെ സമീപിക്കുന്നത് എന്ന്.

സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഒരുപക്ഷേ ബാഴ്സ ചില കളിക്കാർക്ക് വിശ്രമം അനുവദിക്കാനും സാധ്യതകാണുന്നു. എന്തായാലും ജയത്തിൽ കുറഞ്ഞതൊന്നും ബാഴ്സക്ക് ഭൂഷണമാകില്ല, അതു നേടാൻ തന്നെ വേണ്ടിയാവും ടീം എന്നത്തെയും പോലെ കളത്തിൽ ഇറങ്ങുന്നത്. മികച്ചൊരു രാത്രിയാവട്ടെ… നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

മാച്ച് പ്രിവ്യു
ലാ ലിഗ : മാച്ച് ഡേ – 29.
എഫ്.സി ബാഴ്സലോണ vs സി.ഡി ലെഗാനസ്
ക്യാമ്പ് നൗ.
ഇന്ത്യൻ സമയം: 01.30am.
ലാ-ലിഗ ഒഫീഷ്യൽ പേജ്, FB.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/la-liga-match-preview-fc-barcelona-vs-cd-leganes/feed/ 0