interview – Penya Del Barca Kerala https://staging.penyadelbarcakerala.com World to express and explore the Barca spirit of playing and winning. Sun, 27 Sep 2020 12:30:28 +0000 en-US hourly 1 https://staging.penyadelbarcakerala.com/wp-content/uploads/2023/07/fav-100x100.png interview – Penya Del Barca Kerala https://staging.penyadelbarcakerala.com 32 32 മാച്ച് പ്രിവ്യു – എഫ്.സി ബാഴ്സലോണ vs വിയ്യാറിയൽ എഫ്.സി https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/ https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/#respond Sun, 27 Sep 2020 12:30:28 +0000 https://thejerseycollector.com/test/?p=3703 എല്ലാംകൊണ്ടും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സീസൺ ആണ് കടന്നു പോയത്. അപ്പോഴും പലരിലും വെളിച്ചം നാളത്തെ മാറ്റത്തിന്റെ പുലരി ആയിരുന്നു, ഇതെങ്കിലും നമുക്ക് നിർണായകമായ ആ മാറ്റത്തിന് ഉറപ്പായും മൂല കാരണവും ചാലകശക്തിയുമായി മാറുമെന്ന ശുഭപ്രതീക്ഷയിലാണ്ട പ്രതീതിയായിരുന്നു. പക്ഷേ ഒരോ ദിവസം കഴിയുന്തോറും നിരാശയുടെ ആഴം അവിശ്വസനീയമാം വിധം വർദ്ധിക്കുന്നു എന്നത് ഞെട്ടലുളവാക്കുന്നതാണ്. പറയേണ്ടത് പറയുക തന്നെ വേണം, മറച്ചു പിടിക്കാനാവില്ല. നാം വളരെ മോശപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടെയാണ് സഞ്ചരിക്കുന്നത് എന്ന ബോധ്യം ഉണ്ടെങ്കിൽ ഇനിയും തിരച്ചടികളിൽ എറേ വേദനിക്കില്ല എന്നതാണ് സത്യം. പ്രതീക്ഷിക്കപ്പെട്ട അനിവാര്യമായ പല മാറ്റങ്ങളും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, പുതിയ സീസണിൽ ആദ്യ പോരാട്ടത്തിന് വേണ്ടി തയ്യാറെടുക്കുമ്പോളും ശുഭാപ്തിവിശ്വാസത്തിന്റെ കാര്യത്തിൽ ഒട്ടേറെ പരിമിതികളുണ്ട്.

പല തീരുമാനങ്ങളും കണക്കുകൂട്ടലകളും വളരെ അസ്ഥാനത്ത് അല്ലേ എന്ന് ഏറെക്കുറെ എല്ലാവർക്കും ശങ്ക തോന്നുന്ന വിധമാണ് കാര്യങ്ങൾ കടന്നു പോകുന്നത്.
ടീമിലേക്ക് വരുമ്പോൾ പ്രീ സീസൺ മത്സരങ്ങളിൽ ചില നിമിഷങ്ങൾ പ്രതീക്ഷ തന്നിരുന്നു എങ്കിലും പല തീരുമാനങ്ങളും വളരെ യുക്തിരഹിതവും തിക്തവുമായാണ് അനുഭവപ്പെട്ടത് എന്ന് പറയാതിരിക്കാൻ വയ്യ. പരിക്കേറ്റ ടെർ സ്റ്റെഗന്റെ അഭാവം ടീമിന് വളരെ വലിയ ശൂന്യത തന്നെയാണ് അദ്ദേഹത്തിന് പകരം ഗ്ലൗവ് അണിയുന്ന നെറ്റോക്ക് എത്രത്തോളം അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആവും എന്നത് അനുസരിച്ചിരിക്കും ടീമിന്റെ ജയപരാജയ വിധിയിലെ ആദ്യകടമ്പ. ഡിഫൻസിൽ യാതൊരു മാറ്റവും ഇല്ല എന്നത് വ്യക്തം. റൊബർട്ടോ-പിക്വെ-ലെങ്ലെ-ആൽബ സഖ്യം തന്നെയാവും കളത്തിലിറങ്ങുക. അറൗഹോക്ക് ഒരവസരത്തിന് സാധ്യതയുണ്ടോ എന്നത് മാത്രമാണ് ആകെയുള്ള ചോദ്യചിഹ്നം, കാത്തിരുന്നു തന്നെ കാണണം. മിഡ്ഫീൽഡിൽ പുതിയതായി വന്ന പ്യാനിച്ചിന് ടീമുമായി ഇണങ്ങിച്ചേരാൻ സമയമായിട്ടില്ല എന്നതിനാൽ ബുസ്ക്വെറ്റ്സും ഡിയോങ്ങും തന്നെയാവും ഡബിൾ പിവോട്ടിൽ കോട്ട കെട്ടുക. പ്രി സീസൺ മത്സര പ്രകാരമാണെങ്കിൽ അതിൽ പിന്നീട് മുന്നേറ്റനിരയിൽ ഉള്ള നാലുപേരിൽ മൂന്നു പേരും മെസ്സി, ഗ്രീസ്മാൻ, കൂട്ടിന്യോ എന്നിവർ ആവും. ഇതിൽ കൂട്ടിന്യോയുടെ പരിതസ്ഥിതി വളരെ കുഴപ്പിക്കുന്നതാണ് എല്ലാ അർത്ഥത്തിലും എല്ലാ അവസരവും ലഭിച്ചിട്ടും പലപ്പോഴും നിരാശ സമ്മാനിച്ചതും ലീഗുമായും ലീഗിന്റെ സാഹചര്യങ്ങളുമായും സഹ കളിക്കാരുമായും ഒരിക്കൽ പോലും ഒത്തിണങ്ങാനും അതിനനുസരിച്ച് അവർക്കും കൂടി ഉതകുന്ന രീതിയിൽ മാറ്റം വരുത്താനും കഴിയാതെ പോയ ഒരാളെ വീണ്ടും തിരിച്ചു ഗതിവിഗതികളിൽ മാറ്റമില്ലാതെ കൂട്ടിച്ചേർക്കാൻ നോക്കുന്നത് വളരെ കുഴപ്പിക്കുന്നതാണ്. പലപ്പോഴും അദ്ദേഹത്തിന് ഒപ്പം കളിക്കുന്ന കളിക്കാരെ മനസ്സിലാക്കാൻ പറ്റാത്തതായി കളിക്കളത്തിൽ കഴിഞ്ഞ ദിവസവും കണ്ടത്, മാറ്റമില്ലാത്ത ഒന്നായിതന്നെ നിൽക്കുന്നു എന്നത് വളരെ സംഭ്രമിപ്പിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും അത് ടീമിന്റെ പ്രധാന താരങ്ങളായ അൻസുവിനെയും മെസ്സിയെയും പല ഒറ്റപ്പെട്ട പൊസിഷനുകളിലേക്ക് തള്ളിവിടന്നത്, വളരെ നിരാശപൂർണമായ കാര്യമാണ്. കളിയുടെ ഗതി മാത്രമല്ല താന് മറ്റുള്ള കളിക്കാരുടെ പ്രകടനത്തിൽ അസ്വാരസ്യം ആദ്യം വരുത്താതിരിക്കാൻ ഉം കൂട്ടിന്യോ വളരേണ്ടിയിരിക്കുന്നു എന്നത് വ്യക്തം. ബാക്കിയുള്ള ഒരു സ്ഥാനത്തിനായി അൻസു, ട്രിങ്കാവോ, ഡെംബെലെ, പെഡ്രി എന്നിവർ മത്സരിക്കും. അൻസുവിനു തന്നെ നറുക്ക് വീഴാനാണ് സാധ്യത. പൂജ്’നെ പോലെ ഒരു സ്പോണ്ടേന്യസ് ടാലന്റിനെ ഉപയോഗിക്കാൻ പറ്റാത്ത വളരെ നിരാശയാർന്ന കാര്യം ആണെന്ന് പറയാതിരിക്കാൻ വയ്യ.

വിയ്യാറിയലിനെ സംബന്ധിച്ച് ബ്രെയ്ക്കിനു ശേഷം അവർക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്നു വിശ്വസിക്കാൻ ഉതകുന്ന തരത്തിലുള്ള തിരിച്ചുവരവാണ് അവർ നടത്തിയത്. ജാവി കല്ലേജയുടെ കീഴിൽ മുൻ സ്പാനിഷ് വെറ്ററൻ റൗൾ ആൽബിയോളിന്റെ ഉരുക്കുക്കോട്ടയുടെ നേതൃത്വത്തിൽ അവർ യൂറോപ്പിലേക്ക് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തി.
പുതിയ കോച്ചായ എമറടെ കീഴിൽ അവർ ഒത്തിണങ്ങി വരുന്നേ എന്നുള്ളെങ്കിലും
അവരുടെ ടീം അതിബലവത്തായത് തന്നെ ആണ്. മത്സര പരിചയം പോരാട്ടവീര്യവും യുവരക്തവും എല്ലാം കൂടിചേർന്ന ഒരു മികച്ച മിശ്രിതം. യൂറോപ്പിലെയും സ്പെയിനിലെയും തന്നെ ഏറ്റവും മികച്ച ട്രാൻസ്ഫർ സീസൺ കാഴ്ച്ച വെച്ച അവർക്ക് മതി ഇനി കളത്തിൽ കൂടെ കാണിക്കേണ്ട ആർജ്ജവം ഉണ്ട്. റൗൾ ആൽബിയോൾ, പറെഹോ, ചുക്കുവേസേ, അൽക്കാസർ, കൂബോ, എന്നിവർ ലീഗിലെ ആരോടും മല്ലിടാൻ പോന്ന നിരതന്നെ. പ്രത്യേകിച്ചും ഈയൊരു പരിതസ്ഥിതിയിൽ ഇതിൽ ബാഴ്സ വളരെ വളരെ വളരെ ശ്രദ്ധയോടെയും വ്യക്തതയോടെയും കാര്യത്തെ നേരിട്ടില്ലെങ്കിൽ തിക്തമാവും ഫലം എന്നുറപ്പ്.

എന്തായാലും റൊണാൾഡ് കൂമാന് ഒരുപാട് തെളിയിക്കാൻ ഉണ്ട്. അദ്ദേഹം എവിടെ ജയിച്ചില്ലെങ്കിലും, കളത്തിൽ ജയിച്ചേ തീരൂ. അതുതന്നെയാവും അദ്ദേഹത്തിന്റെ നിലനിൽക്കാനുള്ള ആദ്യത്തെ ചവിട്ടുപടിയും. ടീമിനെ പഴയ ഊർജ്ജത്തോടെയും വീര്യത്തോടെയും കൈ പിടിച്ചു തിരിച്ചു കൊണ്ടുവരിക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അദ്ദേഹം അത് നേടിയെടുത്തേ പറ്റുള്ളൂ. അതിന്റെ ലാഞ്ചനകളെങ്കിലും അദ്ദേഹം കാണിച്ചേ പറ്റുള്ളൂ. നമുക്ക് കാത്തിരിക്കാം !!

വിസ്കാ എൽ ബാർസ !

🏆 ലാ ലിഗ : മാച്ച് ഡേ – 1.
🏟 ക്യാമ്പ് നൗ.
⏰ ഇന്ത്യൻ സമയം: 00.30am.
📺 ലാ-ലിഗ ഒഫീഷ്യൽ പേജ്, FB 🌐.

]]>
https://staging.penyadelbarcakerala.com/match-preview-fc-barcelona-vs-villarreal-fc/feed/ 0
മാച്ച് റിവ്യൂ – വിയ്യാറയൽ 1 – 4 ബാഴ്‌സലോണ https://staging.penyadelbarcakerala.com/match-review-fcbarcelona-vs-villarreal-2020/ https://staging.penyadelbarcakerala.com/match-review-fcbarcelona-vs-villarreal-2020/#respond Mon, 06 Jul 2020 12:15:19 +0000 https://thejerseycollector.com/test/?p=3574 ഏറെ നിരാശയുടെ നാളുകൾക്ക് ശേഷം സംതൃപ്തി നൽകിയ ഒരു മത്സരം. സമീപകാലത്തു മികച്ച പ്രകടനം കാഴ്ചവെക്കുന്ന യെല്ലോ മറീൻസിനെ, അവരുടെ തട്ടകത്തിൽ എസ്സ്റ്റാഡിയോ സെറാമിക്കയിൽ നേരിടാൻ പോകുന്നത് നമ്മളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു, പ്രത്യേകിച്ചു സമീപകാലത്തു നമ്മൾ പോയിന്റുകൾ ഏറെ നഷ്ടമായത് കൊണ്ട്. പക്ഷെ കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിഭിന്നമായി തീർത്തും വ്യത്യസ്തമായ ഒരു ടീമിനെയാണ് കണ്ടത്. പുതുതന്ത്രങ്ങളും മികച്ച ഊർജ്ജവും കൈമുതലാക്കി മൈതാനത്തിറങ്ങിയ ടീം സമീപകാലത്തു കണ്ട ഏറ്റവും മികച്ച മത്സരമാണ് ഇന്നലെ കാഴ്ചവെച്ചത്. എല്ലാവരും അവസരത്തിനൊത്തുയർന്നു കളിച്ചപ്പോൾ തൊണ്ണൂറു നിമിഷവും ആസ്വദിക്കാൻ വഴിയുണ്ടായി. ലീഗ് ഇപ്പോഴും കൈയ്യെത്താദൂരത്താണെങ്കിലും മികച്ച പ്രകടനം സംതൃപ്തി നൽകുന്നു.

വ്യത്യസ്തമായ ഒരു ടീം ഘടനയും ഫസ്റ്റ് ഇലവനുമാണ് ഇന്നലെ കണ്ടത്. മെസ്സി, സുവാരസ്, ഗ്രീസ്മാൻ ത്രയം വീണ്ടും മുൻനിരയിൽ സ്ഥാനം നേടി. പക്ഷെ മെസ്സി പതിവിൽ നിന്നും വിപരീതമായി റൈറ്റ് വിങ്ങിന് പകരം കൂടുതൽ സെൻട്രൽ റോളിൽ ആണ് കണ്ടത്. സുവാരേസിനും ഗ്രീസ്മാനും പന്തെത്തിക്കുന്ന ചുമതല അദ്ദേഹം ഏറ്റെടുത്ത പോലെ. ഒപ്പം മധ്യനിരയിലും മാറ്റം കണ്ടു. ഏവരെയും ഞെട്ടിച്ചുകൊണ്ട് സെർജി റോബർട്ടോ മധ്യനിരയിൽ സ്ഥാനം നേടി. LCM റോളിൽ അദ്ദേഹം വന്നപ്പോൾ കൂട്ടായി ബുസ്കെറ്റ്സും വിദാലും എത്തി. പിൻനിരയിൽ മാറ്റങ്ങളൊന്നുമില്ലാതെ ആൽബ, ലെങ്ലെ, പീക്കെ, സെമെഡോ എന്നിവർ തന്നെ എത്തി. കീപ്പർ ആയി സ്റ്റീഗനും. സാധാരണ നമ്മൾ ഉപയോഗിക്കുന്ന 4 – 3 – 3 ഫോർമേഷന് പകരം ഇന്നലെ കൂടുതലും 4 – 3 – 1 – 2 എന്ന രീതിയാണ് കണ്ടത്. അതിന്റെ ഫലവും ഉണ്ടായി എന്ന് പറയാം.

മത്സരം ചൂട് പിടിക്കുന്നതിനു മുൻപ് തന്നെ ബാഴ്‌സ ലീഡ് നേടി. ഇടത്തെ വിങ്ങിൽ റോബർട്ടോ നടത്തിയ നീക്കത്തിനൊടുവിൽ പന്ത് ആൽബെക്ക് കൈമാറി. പന്തുമായി മുന്നേറിയ ആൽബ, ഗോൾമുഖത്തേക്ക് ഓടിയെത്തിയ ഗ്രീസ്മാനെ ലക്ഷ്യമാക്കി പാസ് നൽകി. ഒരു ബാക്ക്ഹീലിലൂടെ ഗ്രീസ്മാൻ ഗോൾ ശ്രമം നടത്തിയെങ്കിലും അതിനു മുൻപേ തന്നെ എതിർ ഡിഫൻഡറുടെ കാലുകളിൽ സ്പർശിച്ച പന്ത് വലയിലേക്ക് കയറിയിരുന്നു. തുടർന്നും മനോഹരമായ ശ്രമങ്ങൾ നമ്മൾ നടത്തിയെങ്കിലും എതിർ കീപ്പറുടെ മികവിൽ എല്ലാം ലക്ഷ്യത്തിൽ നിന്നും അകന്നു. അധികം വൈകാതെ നമ്മൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. അറ്റാക്കിങ്ങിൽ നമ്മൾ ശ്രദ്ധ ചെലുത്തിയപ്പോൾ വീണുകിട്ടിയ അവസരത്തിൽ മികച്ച കൗണ്ടർ അറ്റാക്കിലൂടെ വിയ്യാറയൽ മറുപടി ഗോൾ നേടി. നിനച്ചിരിക്കാത്ത സമയത് ഗോൾ വഴങ്ങിയാൽ നമ്മൾ സാധാരണ അകപ്പെടാറുള്ള പരിഭ്രമം ഇവിടെയും കണ്ടു. തുടർന്നുള്ള നിമിഷങ്ങളിൽ വിയ്യാറയൽ പലകുറി നമ്മുടെ ബോക്സ് റെയ്‌ഡ്‌ ചെയ്തു. പലപ്പോഴും സ്റ്റീഗന്റെ മികവാണ് അവർക്ക് ലീഡ് നേടാതെ കാത്തത്. പക്ഷെ ബാഴ്‌സക്ക് മത്സരത്തിലേക്ക് തിരികെ വരാൻ ഒരു നിമിഷം മതിയായിരുന്നു. സുവാരേസിലൂടെ ബാഴ്‌സയ്ക്ക് അതിന് സാധിച്ചു. മധ്യനിരയിൽ നിന്നും പന്തുമായി എതിർ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞു കുതിച്ചെത്തിയ മെസ്സി, ഇടത്തെ വിങ്ങിൽ സുവാരസിന് നൽകി. ഗോൾ കീപ്പർ അഡ്വാൻസ് ചെയ്തു നിൽക്കുന്നത് കണ്ട സുവാരസ്, ഉയർത്തിവിട്ട പന്ത് പോസ്റ്റിന് മുൻപിൽ പതിയെ താഴുന്നത് നോക്കി നിൽക്കാനേ കീപ്പർക്ക് സാധിച്ചുള്ളൂ. എൽ പിസ്റ്റലേറോയുടെ ഫിനിഷിങ് ഒരിക്കൽ കൂടി കണ്ട നിമിഷം. ശേഷം മത്സരം ബാഴ്‌സയുടെ കൈകളിലേക്ക് തിരികെ വന്നു. മെസ്സിയും ഗ്രീസ്മാനും പൊസിഷനുകൾ അന്യോന്യം മാറിമാറി കളിച്ചപ്പോൾ വിയ്യാറയൽ ആകെ അങ്കലാപ്പിലായി. ഒപ്പം മധ്യനിരയിൽ നിന്ന് റോബർട്ടോ നിരന്തരം മികച്ച റണ്ണുകൾ കൂടി ആയപ്പോൾ നയനാന്ദകരമായ മത്സരം. ഇടവേളക്ക് പിരിയുന്നതിന് മുൻപ് മത്സരത്തിലെ ഏറ്റവും മികച്ച മുഹൂർത്തം പിറന്നു. ഒരു ലോങ്ങ് ബോൾ പിടിച്ചെടുത്ത മെസ്സി ബോക്‌സിലേക്ക് പതിയെ നുഴഞ്ഞുകയറാൻ തുടങ്ങിയപ്പോൾ ഗ്രീസ്മാൻ പിറകിൽ സന്നിഹിതനായിരുന്നു. എതിർ ഡിഫൻഡർമാരെ തന്നിലേക്ക് ആകർഷിച്ച ശേഷം മെസ്സി പന്ത് ഒരു ബാക്ഹീൽ പാസിലൂടെ ഗ്രീസ്മാന് തിരികെ നൽകി. ഒരുപക്ഷെ ലോകത്തു അവർ രണ്ടുപേർക്കും മാത്രമേ ആ നീക്കം മനസ്സിലായിരുന്നുള്ളൂ. പന്ത് ലഭിച്ച ഗ്രീസ്മാൻ ഒരു മനോഹരമായ ചിപ്പിലൂടെ പോസ്റ്റിലേക്ക്. ഉയർന്നു പൊങ്ങിയ ശേഷം ക്രോസ്ബാറിൽ ചുംബിച്ച ശേഷം പന്ത് പോസ്റ്റിലേക്ക് ആഴ്ന്നിറങ്ങി. കഴിഞ്ഞ സീസണിൽ മെസ്സി റയൽ ബെറ്റിസിനെതിരെ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്ന ഒന്ന്. ഗ്രീസ്മാന്റെ മികവ് ഏറെ കണ്ട നിമിഷം.

മാറ്റങ്ങൾ ഇല്ലാതെ രണ്ടാം പകുതി തുടങ്ങി. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിഭിന്നമായി നമ്മൾ കൃത്യമായ സമയത്തു സബ്സ്റ്റിട്യൂഷനുകൾക്ക് മുതിർന്നു. സുവരെസിനെ പിൻവലിച്ചു റാകിറ്റിച്ചും, സെമെഡോയെ പിൻവലിച്ചു റിക്കി പുജ്ജും കളത്തിലെത്തി. അതോടെ റോബർട്ടോ റൈറ്റ് ബാക്ക് സ്ഥാനം ഏറ്റെടുത്തു. അധികം വൈകാതെ ഗ്രീസ്മാനെ പിൻവലിച്ചു അൻസു ഫാറ്റിയും, ബുസ്കെറ്റ്സിനെ പിൻവലിച്ചു ബ്രൈത്വൈറ്റും രംഗത്തെത്തി. അതോടെ ബാഴ്‌സയുടെ അതുവരെയുള്ള താളത്തിനു ചെറിയ ഭംഗം സംഭവിച്ചു. പക്ഷെ പുജ്ജും ഫാറ്റിയും അതോടെ നിയന്ത്രണം ഏറ്റെടുത്തു. റോബർട്ടോ നിർത്തിയേടത്തു നിന്നും പുജ്‌ജ് തുടങ്ങിയപ്പോൾ മത്സരം വീണ്ടും ആവേശകരമായി. തുടർന്ന് പികെയെ പിൻവലിച്ചു അരാഹോ കളത്തിലെത്തി. പരിക്ക് മൂലം ഉംറ്റിറ്റിയുടെ സേവനം ഈ സീസണിൽ സംശയാസ്പദം ആയിരിക്കെ അരാഹോ കൂടുതൽ സമയം അർഹിക്കുന്നുണ്ട്. കളിയുടെ അന്ത്യനിമിഷങ്ങളിലേക്ക് കടക്കുമ്പോൾ ബാഴ്‌സ ലീഡുയർത്തി.. ഇത്തവണ ഇടത്തെ വിങ്ങിൽ മുന്നറ്റം നടത്തിയ ഫാറ്റി, കട്ട് ഇൻ ചെയ്ത് ബോക്സിലേക്ക് കടന്ന് കയറിയ ശേഷം തൊടുത്ത ഷോട്ട് കീപ്പറെ തീർത്തും സ്തബ്ധനാക്കി. ആവിശ്യത്തിന് സ്‌പേസ് ലഭിച്ചാൽ താനെത്ര അപകടകാരിയാണെന്ന് ഫാറ്റി ഒരിക്കൽ കൂടി കാണിച്ചു തന്നു. അവസാന നിമിഷങ്ങളിൽ മെസ്സിയുടെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങിയത് നിരാശപ്പെടുത്തി.

നിരാശയുടെ ദിനങ്ങൾക്ക് ശേഷം ഏറെ സന്തോഷം നൽകിയ ദിനമായിരുന്നു ഇന്നലെ. ഏറെ നാളുകൾക്ക് ശേഷം മനം നിറഞ്ഞു കണ്ട മത്സരം. ദ്രുതഗതിയിലുള്ള നീക്കങ്ങളും മികച്ച പാസുകളും ചേർന്നപ്പോൾ ഏറെ സന്തോഷം തോന്നി. ഏറ്റവും പ്രധാനമായ മാറ്റം ഫോർമേഷൻ ആണെന്ന് തോന്നുന്നു. മെസ്സിക്കും ഗ്രീസ്മാനും പൂർണ്ണമായ സ്വാതന്ത്രം നൽകിയപ്പോൾ ഇരുവരും തങ്ങളുടെ മികവിലേക്കുയർന്നു. പരസ്പരം പാസുകൾ നൽകിയും പൊസിഷനുകൾ വെച്ചുമാറിയും ഇരുവരും മത്സരം മികച്ചതാക്കി. ഇരുവർക്കും മികച്ച സപ്പോർട്ടോടെ സുവാരസും നിന്നു. മധ്യനിരയിൽ റോബർട്ടോ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട്. ഇന്നലെ നടത്തിയ റണ്ണുകളും കൃത്യതയാർന്ന പാസുകളും ഉത്തരങ്ങളാണ്.റൈറ്റ് വിങ്ങിൽ തളച്ചിടേണ്ട ഒരാളല്ല അദ്ദേഹം. ഇന്നലെ നടത്തിയ സബ്സ്റ്റിട്യൂഷനുകളും മികവ് പുലർത്തി. പുജ്ജും ഫാറ്റിയുമെല്ലാം മത്സരത്തിന്റെ തീവ്രത പോകാതെ കളിച്ചു. പുജ്‌ജ് സ്വപ്നസമാനമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ടീമിലെ ഒരു അനിഷേധ്യ സ്ഥാനം അദ്ദേഹം ഇപ്പോൾ കരസ്ഥമാക്കിയിരിക്കുന്നു. ഫാറ്റിയും കൂടുതൽ അവസരങ്ങൾക്ക് അവകാശമുന്നയിക്കുന്നു.

ഇതോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട വസ്തുതകളുമുണ്ട്. പ്രതിരോധം തലവേദന തന്നെയാണ്. പലപ്പോഴും അനായാസേന ആണ് വിയ്യാറയൽ നമ്മുടെ പ്രതിരോധത്തെ ഭേദിച്ചത്.ഒരെണ്ണം അവർ ഗോളുമാക്കി. കൂടുതൽ മികച്ച ആക്രമണം കാഴ്ചവെക്കുന്ന ടീമുകൾക്കെതിരെ ഈ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ ആയിരിക്കും. അതോടൊപ്പം ഇന്നലെ വിയ്യാറയൽ ഏറെ സ്പേസ് നമുക്ക് നൽകിയിരുന്നു. അത് നമ്മൾ മുതലെടുത്തു. മറ്റ് ടീമുകൾ ഒരുപക്ഷെ ഇത്രയും സ്‌പേസ് നൽകണം എന്നില്ല. പ്രതിരോധാത്മക കളി പുറത്തെടുക്കുന്ന ടീമുകൾക്കെതിരെയും പോയിന്റുകൾ നേടാൻ നമുക്ക് കഴിയണം. കഴിഞ്ഞ മത്സരങ്ങളിൽ നമ്മൾ നഷ്ടമാക്കിയ പോയിന്റുകൾ അതിന്റെ പ്രാധാന്യം കാണിക്കുന്നു. വരും മത്സരങ്ങൾ ഇന്നലത്തെ മത്സരത്തിന്റെ തുടർച്ചയാവട്ടെ എന്ന് പ്രതീക്ഷിക്കാം.

©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/match-review-fcbarcelona-vs-villarreal-2020/feed/ 0
റാക്കിറ്റിച് : മതിലിന് പാസ് നൽകുന്നതിനേക്കാൾ മനുഷ്യൻ പാസ് നൽകുന്നതാണ് നല്ലത്. https://staging.penyadelbarcakerala.com/in-conversation-with-marc-marquez-and-ivan-rakitic/ https://staging.penyadelbarcakerala.com/in-conversation-with-marc-marquez-and-ivan-rakitic/#respond Wed, 27 May 2020 10:33:23 +0000 https://thejerseycollector.com/test/?p=3461 ബാഴ്‌സ മിഡ്‌ഫീൽഡർ ഇവാൻ റാകിറ്റിച്ചും കാറ്റാലൻ മോട്ടോ ജി പി റേസർ മാർക്ക് മാർക്വേസം തമ്മിൽ ബാഴ്‌സ യൂട്യൂബ് ചാനലിൽ ഒരു അഭിമുഖ സംഭാഷണം നടന്നിരുന്നു. രണ്ടുപേരും സ്ഥിരമായ സാധാരണ പരിശീലന ക്രമങ്ങളിലേക്ക് മടങ്ങുന്നതിനാലും, മത്സരങ്ങൾ ഉടൻ തന്നെ പുനരാരംഭിക്കുന്നതിനാലും രണ്ടുപേർക്കും പറയാൻ വിശേഷങ്ങൾ ഒരുപാടുണ്ടായിരുന്നു.

ഗ്രൂപ്പ് ട്രെയിനിങ്

“പത്തുപേരുടെ സംഘങ്ങളായി തിരിഞ്ഞ ഇന്ന് നടത്തിയ ട്രെയിനിങ് ഉഗ്രനായിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് പരിശീലനം ചെയ്ത അടുത്ത ഞാൻ വീണ്ടും ഒരു ഫുട്ബോളർ ആയി പരിഹീലിക്കാൻ കാത്തിരിക്കുകയായിരുന്നു.”

“വീണ്ടും ഒരു ടീം ആയി ഞങ്ങൾ ചെയ്യാൻ ആഗ്രഹിച്ച ചില പ്രതേക കാര്യങ്ങൾ ഉണ്ടായിരുന്നു. താളം തിരിച്ചു കിട്ടുക എന്നത് വളരെ ആശ്വാസകരമാണ്. ഇനിയുള്ളത് മുന്നോട്ടുള്ള യാത്രയാണ്.”

“റോണ്ടോ ചെയ്ത് മറ്റൊരാൾക്ക് പാസ് ചെയുക എന്നത് വീട്ടിലെ മതിലിനോട് പാസ് ചെയ്യുന്നതിനേക്കാൾ വളരെ ഭേദമാണ്. കാലിനടിയിലെ പുല്കൊടിയും, സിരകളിലൂടെ ഒഴുകുന്ന അഡ്രിനാലിനും വീണ്ടും അനുഭവിക്കാൻ സാധിച്ചതും ഒരുപാട് സന്തോഷമുള്ളതാണ്”

ബുൻഡസ് ലീഗയുടെ പുനരാരംഭം

” ഏതാനും ബുൺഡെസ് ലീഗ്‌ മത്സരങ്ങൾ ഞങ്ങൾ കണ്ടിരുന്നു. ബയെണിലെ നുയറിനോടും പെരിസിചിനോടും, എന്റെ ചില മുൻ സഹതാരങ്ങളോട് ഞാൻ സംസാരിച്ചിരുന്നു. അവർക്കൊരു നല്ല മുൻതൂക്കമാണ് ലഭിച്ചിരിക്കുന്നത്.”

“അവർക്ക് കളിയ്ക്കാൻ കഴിഞ്ഞത് നല്ല കാര്യമാണ്. ബെഞ്ചിൽ എല്ലാവരും അകന്ന് ഇരിക്കുന്നതും കാണികൾ ഇല്ലാത്ത ഗാലറിയും ഒക്കെ കാണുന്നത് സങ്കടകരമാണ്. പക്ഷെ ഫുട്ബോൾ വീണ്ടും ആരംഭിച്ചത് ആശ്വാസകരമാണ്. ഞങ്ങൾക്കും ഉടനെ അത് നടക്കും എന്ന പ്രതീക്ഷിക്കുന്നു”

നിയന്ത്രണത്തിന് കീഴിൽ

“ആരോഗ്യം ഏറ്റവും പ്രധാനമാണ്. കായിക മേഖല കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുന്നത്കൊണ്ട് ആരോഗ്യത്തിന്റെ കൂടുതൽ ശ്രദ്ധ വന്നിട്ടുണ്ട്. ഞങ്ങൾക്ക് വീണതെല്ലാം ഉണ്ട്. അതുകൊണ്ട് ഞങ്ങൾ കളിയിൽ മാത്രം ശ്രദ്ധിച്ചാൽ മതി.”

മോട്ടോ ജിപി യിൽ ബൈക്ക് ഓടിക്കൽ?

” 300 കിലോമീറ്റര് സ്പീഡിൽ പോവുന്ന ഒരു ബൈക്കിൽ ജാൻ രിക്കലും ഇരിക്കില്ല. ഇത് കാണാൻ എനിക്ക് ഇഷ്ടമാണ്. പക്ഷെ റോഡിൽ വണ്ടി ഓടിക്കുന്നതും മാർക്ന്റെ പോലുള്ള റേസിംഗ് ട്രാക്കിലെ ഓടിക്കലും വളരെ വ്യത്യസ്തമാണ്. അതിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. അഡ്രിനാലിൻ ഭയത്തെ മറികടക്കും എങ്കിലും അത് ചെയാൻ മനോധൈര്യം അത്യാവശ്യമാണ്. എല്ലാവര്ക്കും സാധിക്കുന്നതല്ല അത്.”

ലോകവ്യാപകമായ മത്സരങ്ങൾ?

“പല പല രാജ്യങ്ങളിൽ പോയി ആരാധകരെ കാണാനും അവിടെ മത്സരിക്കാനും സാധിക്കുന്നത് മികച്ച ഒരു അനുഭവം തന്നെ ആയിരിക്കും. പക്ഷെ അത് ദൈനംദിന കുടുംബ ജീവിതത്തെ വല്ലാതെ ബാധിക്കും”

]]>
https://staging.penyadelbarcakerala.com/in-conversation-with-marc-marquez-and-ivan-rakitic/feed/ 0
“മെസ്സി” – ബ്രോങ്ക്‌ഹോസ്റ്റ്, ജ്യൂളി, ബെലേട്ടി, ആൽബർട്ടിനി എന്നിവരിലൂടെ https://staging.penyadelbarcakerala.com/gio-giuly-albertini-and-belletti-about-messi/ https://staging.penyadelbarcakerala.com/gio-giuly-albertini-and-belletti-about-messi/#respond Sun, 03 May 2020 05:54:28 +0000 https://thejerseycollector.com/test/?p=3424 പകരം വെക്കാനില്ലാത്ത പ്രതിഭാശാലിയായ സാക്ഷാൽ ലയണൽ മെസ്സി സീനിയർ ബാർസ്സലോണ ജഴ്സിയിലെ തന്റെ ആദ്യ ഗോൾ നേടിയതിന്റെ പതിനഞ്ചാം വാർഷികത്തിൽ, അന്ന് ടീമിലെ സഹതാരങ്ങളായ ജിയോ വാൻ ബ്രോങ്ക്‌ഹോസ്റ്റ്‌, ലുഡോവിച്ച്‌ ജ്യൂളി, ആൽബർട്ടിനി, ബെല്ലേട്ടി എന്നിവർ ആ അസുലഭ മുഹൂർത്തത്തെ ഓർത്തെടുക്കുകയാണ്.

(ബാർസ്സലോണയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ നടത്തിയ ചാറ്റ്‌ സെഷനിലെ പ്രസക്ത ഭാഗങ്ങൾ)

-ആൽബസറ്റെക്കെതിരേയുള്ള ആ ആദ്യ ഗോൾ-

ബ്രോങ്ക്‌ഹോസ്റ്റ്‌:

ഞങ്ങൾ അപ്പോൾ അഭിമാനം കൊള്ളുകയായിരുന്നു, കാരണം ഡ്രസിംഗ്‌ റൂമിലേക്ക്‌ നാണത്തോടെ, പരിഭ്രമിച്ച്‌ കയറിവരുന്ന കുട്ടിയായിരുന്നു അവനെങ്കിലും കളത്തിൽ ഇറങ്ങിയാലും ട്രെയിനിങ്‌ സെഷനിലുമുള്ള അവന്റെ പ്രകടനം വ്യത്യസ്തമായിരുന്നു. അത്‌ കണ്ടപ്പോൾ തന്നെ അവന്, ‌ മറ്റുള്ളവർക്ക്‌ അസാധ്യമായ, അപൂർവ്വമായി മാത്രം കാണാൻ സാധിക്കുന്ന ഒരു പ്രതിഭയുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു;. അത്‌ കൊണ്ട്‌ തന്നെ ആ ഗോൾ ഞങ്ങളെ എല്ലാവരേയും സന്തോഷത്തിലാഴ്ത്തി.

ആൽബർട്ടിനി:

ആ മൽസരം ഞാൻ ഒരിക്കലും മറക്കില്ല. ഗോളിനു ശേഷം ഞങ്ങൾ എല്ലാവരും അവനെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. അതൊരു മനോഹരമായ ഗോൾ തന്നെയായിരുന്നു. അവൻ അന്നൊരു കൊച്ചുപയ്യൻ ആയിരുന്നെങ്കിലും ഇന്ന് കാണുന്ന ആ ഒരു വ്യക്തിത്വം അന്നേ അവനുണ്ടായിരുന്നു.

ജ്യൂളി:

ആ മൽസരം ഞങ്ങൾക്കും അവനും അവിശ്വസനീയമായിരുന്നു. ആദ്യ ഗോൾ നേടാൻ ഞങ്ങൾ അവനെ സഹായിച്ച്‌ കൊണ്ടെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവന്‌ മുതിർന്ന സഹോദരങ്ങളെ പോലെയാണ്‌.

ബെലേട്ടി:

അവൻ ആഗ്രഹിച്ചത്‌ എന്തും നേടാൻ അവന്‌ സാധിക്കുമെന്ന് അവനെ പഠിപ്പിച്ച ഗോൾ ആയിരുന്നു അത്‌. അവനതിന്‌ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. അവനെ സഹായിക്കാൻ ഒരു മികച്ച ടീമുമുണ്ട്‌. ഞങ്ങൾ എല്ലാവരും മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ചവൻ ആവാൻ ആവുന്നവിധം സഹായിച്ചിട്ടുണ്ട്‌.

-ഒരു കൊച്ചു അർജ്ജന്റീനൻ പയ്യൻ-

ബ്രോങ്ക്‌ഹോസ്റ്റ്‌:

സീനിയർ ടീമിന്റെ ട്രെയിനിങിന്‌ വരുമ്പോൾ 16 വയസ്സ്‌ പ്രായമായിരുന്നു അവന്‌. ഗ്രൗണ്ടിൽ അവന്റെ പ്രകടനം കണ്ട്‌ ഞങ്ങൾ അതിശയിച്ചു പോയി. ഞങ്ങൾ ഒന്നടങ്കം ചോദിച്ചു പോയി :”ആരാണീ പയ്യൻ?!

ആൽബർട്ടിനി:

ആദ്യം കണ്ട ദിവസം എനിക്കവനെ അറിയുകയേ ഇല്ലായിരുന്നു. പക്ഷേ അന്ന് തന്നെ അവനെനിക്ക്‌ അറിയിച്ച്‌ തന്നു; അവനാരാണെന്നും അവന്റെ പ്രതിഭയെന്താണെന്നും.!

ജ്യൂളി:

ലിയോ മറ്റാരേയും പോലെയല്ലായിരുന്നു. നാണം കുണുങ്ങി, അധികം സംസാരിക്കാത്ത ഒരു പയ്യൻ. പക്ഷെ അവൻ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച്‌ മനസ്സിലാക്കുമായിരുന്നു. അവനാരെയും പേടിയില്ലായിരുന്നു. പന്ത്‌ കിട്ടിയാൽ ടീമിനെന്ത്‌ വേണമോ അത്‌ നൽകാൻ അവന്‌ സാധിക്കുകയും ചെയ്തിരുന്നു.

ബലേട്ടി:

അവന്റെ ആ നാണമൊന്നും ഗ്രൗണ്ടിൽ കാണാനേ ഇല്ലായിരുന്നു. മെസ്സി-

ജ്യൂളി(ഇടക്കു കയറിക്കൊണ്ട്‌):

മെസ്സി ഇസ്‌ ബെസ്റ്റ്‌.!

ആൽബർട്ടിനി:

മെസ്സിയാണ്‌ ലോകത്തിലെ ഏറ്റവും മികച്ചവൻ. ഒരു കവിയാണവൻ. ഫുട്‌ബോൾ ചരിത്രം തന്നെ അവൻ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. കാലുകൊണ്ട്‌ മാത്രമല്ല, തലച്ചോറും കൊണ്ട്‌ കൂടിയാണവൻ പന്ത്‌ കളിക്കുന്നത്‌. അതുല്യപ്രതിഭ.!

ജ്യൂളി:

ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വപ്രതിഭയാണവൻ. നീണ്ട 15 വർഷങ്ങൾ ഇങ്ങനെ മികച്ച ഫോമിൽ കളിക്കാനാവുമെന്ന് അന്ന് ലിയോയെ ആദ്യമായി കണ്ടപ്പോൾ എനിക്ക്‌ തോന്നിയതേയില്ല.

ബെലേട്ടി:

ഭൗമേതരൻ!. അതുല്യൻ!

Content courtesy: www.fcbarcelona.com
©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/gio-giuly-albertini-and-belletti-about-messi/feed/ 0
ലോക്ക്ഡൗൺ വിശേഷങ്ങളുമായി ജൂനിയര്‍ ഫിര്‍പോ https://staging.penyadelbarcakerala.com/junior-firpo-about-fc-barcelona-and-lockdown/ https://staging.penyadelbarcakerala.com/junior-firpo-about-fc-barcelona-and-lockdown/#respond Mon, 13 Apr 2020 11:40:04 +0000 https://thejerseycollector.com/test/?p=3354 ലോക്ക്ഡൗൺ:

ഭാഗ്യവശാൽ മലാഗയിലുള്ള എന്റെ കുടുംബവും സെവിയ്യയിലുള്ള സുഹൃത്തുക്കളും എന്റെ കൂടെയുള്ള ഭാര്യയും കുഞ്ഞും എല്ലാവരും സുഖമായിരിക്കുന്നു. അതിന് ദൈവത്തോട് നന്ദി പറയുന്നു. ഒരു ദിവസം മുഴുവനായും വീട്ടിൽ ചിലവഴിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാലേ ഈ അവസ്ഥ വേഗത്തിൽ തരണം ചെയ്യാനാവൂ.

ദൈനംദിന പരിപാടികൾ:

രാവിലെ മകളാണ് ഉണർത്താറുള്ളത്. രാവിലെ ട്രൈനിങ്ങിനു ശേഷം മകളോടൊപ്പം കുറച്ചുസമയം കളിക്കും. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം സുഹൃത്തുക്കളോടൊപ്പം പ്ലേസ്റ്റേഷനിൽ ഫിഫ അടക്കമുള്ള ഗെയിംസ് കളിക്കും. അതിന് ശേഷമുള്ള സമയം മകളോടൊപ്പം കളിക്കുകയും ഭാര്യക്കൊപ്പം സിനിമ കാണുകയും ചെയ്യും.

ഫുട്ബോൾ:

ഫുട്ബാൾ ഒരു ടീം ഗെയിം ആണെന്നിരിക്കെ മൈതാനത്തിനു സമാനമായ ഇടമോ സഹകളിക്കാരോടൊപ്പമുള്ള പരിശീലനമോ ഇപ്പോൾ സാധ്യമല്ലാത്തത് ലോക്ക്ഡൗണിന് ശേഷമുള്ള പരിശീലനത്തെ വ്യത്യസ്തമായ അനുഭവമാക്കുന്നു.
ഞങ്ങൾ ഫിറ്റ്നസ് പരിശീലകനായ അന്റോണിയോവിനോട് എല്ലാദിവസവും സംസാരിക്കാറുണ്ട്. അടുത്ത ദിവസത്തേക്കും ആ ആഴ്ചയിലേക്കും ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകാറുമുണ്ട്.

ഭക്ഷണക്രമം:

ഇപ്പോൾ പരമാവധി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കാറാണ് പതിവ്. സാധാരണ 3 ദിവസം കൂടുമ്പോൾ മത്സരങ്ങൾ ഉണ്ടാവാറുള്ളതിനാൽ കാർബ്‌സ് കഴിക്കാറുണ്ട്. അതൊഴികെ ബാക്കിയെല്ലാം മുന്നത്തെപ്പോലെ തന്നെ പിന്തുടരുന്നു.

സാധാരണ ഭാര്യയാണ് ഭക്ഷണം തയ്യാറാക്കുന്നത്. എന്നാലിപ്പോ ഇടക്ക് ഞാനും സഹായിക്കാറുണ്ട്.

ബാർസയുമായുള്ള പൊരുത്തപ്പെടൽ:

എല്ലാത്തരം മാറ്റങ്ങൾക്കും സമയം ആവശ്യമാണ്. ഈ ആറുമാസം എനിക്കൊട്ടും എളുപ്പമായിരുന്നില്ല, ഒരുവിധം കാര്യങ്ങൾ ശരിയായി വന്നപ്പോൾ പരിക്ക് ബാധിച്ചു. ഞാൻ വളരെ മഹാന്മാരായ കളിക്കാർക്കൊപ്പം ഒരു വലിയ ക്ലബ്ബിൽ പുതിയ നഗരത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഞാൻ പരിശീലനം പുനരാരംഭിക്കുന്നതിനും ഒരു കളിക്കാരനെന്ന നിലയിൽ എനിക്കെന്ത് ചെയ്യാനാവുമെന്ന് തെളിയിക്കുന്നതിനും ഞാൻ കാത്തിരിക്കുകയാണ്.

ടീമംഗങ്ങൾ:

ഞാൻ അൻസു, മൗസ എന്നിവരുമായി നന്നായി ഇടപഴകിയിരുന്നു, പക്ഷേ മൗസ ടീം വിട്ടു. ഇപ്പോഴത്തെ സ്‌ക്വാഡിൽ എനിക്ക് കൂടുതൽ അടുപ്പം അൻസുവിനോടാണ്. ഞങ്ങൾ രണ്ടുപേരും ചെറുപ്പക്കാരാണ്, പല കാര്യത്തിലും സാമ്യതകളുണ്ട്, കളിക്കളത്തിലും പുറത്തും ഞങ്ങൾ ഒരു നല്ല ബന്ധം നിലനിർത്തിപ്പോരുന്നുണ്ട്. അർതുറോ എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തി. കാരണം, എന്റെ പ്രതീക്ഷകൾക്ക് വിപരീതമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹം ടാറ്റൂ ഇഷ്ടപ്പെടുന്നു. കാഴ്ചയിൽ ഒരു യോദ്ധാവിനെപ്പോലെ തോന്നുമെങ്കിലും, വളരെ നല്ല വ്യക്തിയാണ്. ക്വിക്കെയോട് മാനേജർ എന്ന നിലയിൽ വളരെ മികച്ച ബന്ധം ആണ് പുലർത്തുന്നത്. ഇപ്പോഴും ബെറ്റിസിലെ അതെ മനോഭാവമാണ് അദ്ദേഹത്തിന്. എന്നിൽ ആദ്യമായി വിശ്വാസം പുലർത്തിയ ആളായിരുന്നു അദ്ദേഹം ഇപോഴും ബെറ്റിസിൽ കണ്ട അതെ വ്യക്തി തന്നെയാണ്. എന്നോടിപ്പോഴും മുമ്പത്തേതു പോലെ തന്നെയാണ് പെരുമാറുന്നത്. ഡ്രസ്സിംഗ് റൂമിൽ വളരെ ആരോഗ്യകരമായ അന്തരീക്ഷമാണ്. ഒരുപാട് നേട്ടങ്ങൾ കൈവരിച്ച മഹാന്മാരായ കളിക്കാരുടെ ഒരു കൂട്ടമാണ് ഇവിടെയുള്ളത്. ഡ്രസ്സിംഗ് റൂമിൽ നല്ല അന്തരീക്ഷം നിലനിർത്താൻ അവർ എപ്പോഴും ശ്രമിക്കാറുണ്ട്.

ബാഴ്‌സലോണയിൽ താമസമാക്കുന്നതിനെക്കുറിച്ച്:

ഒരു നഗരമെന്ന നിലയിൽ ബാഴ്‌സലോണ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഞാൻ മലാഗയിൽ നിന്നുള്ളയാളാണ്. സഞ്ചാരികൾ കൂടുതലാണെങ്കിലും ധാരാളം സമാനതകൾ, ടൂറിസം, ബീച്ച്, കാലാവസ്ഥ .. ഇവിടെ ബാഴ്‌സലോണയിൽ ഉണ്ട്. കൂടാതെ കളിക്കാർക്ക് നല്ല ബഹുമാനമാണ് ലഭിക്കുന്നത്.

ഇഷ്ടങ്ങൾ :

എനിക്ക് അരിയാഹാരങ്ങൾ ഇഷ്ടമാണ്. അവ പരീക്ഷിക്കാൻ റെസ്റ്റോറന്റുകളിൽ പോകാറുമുണ്ട്. ലോക്ക്ഡൗൺ അവസാനിച്ചാൽ ആദ്യം ചെയ്യുക അതായിരിക്കും.

സിനിമ: നെവർ ബാക്ക് ഡൗൺ
സീരീസ്: മണി ഹീസ്റ്റ്
നഗരം: സെവിയ്യ
ബാല്യകാല ഹീറോ: മൈക്കിൾ ബസ്റ്റോസ്
മറ്റൊരു കായികയിനം: ടേബിൾ ടെന്നീസ്
ഗാനം: Tres d’abril by Anuel
സാമൂഹ്യമാധ്യമം: ഇൻസ്റ്റഗ്രാം

Image and Content courtesy: www.fcbarcelona.com
©www.culesofkerala.com

]]>
https://staging.penyadelbarcakerala.com/junior-firpo-about-fc-barcelona-and-lockdown/feed/ 0
ലോക്ക്ഡൗൺ കാലത്തേ വിശേഷങ്ങള്‍ – ഫ്രെങ്കി ഡി യോങ് https://staging.penyadelbarcakerala.com/exclusive-interview-with-frenkie-de-jong/ https://staging.penyadelbarcakerala.com/exclusive-interview-with-frenkie-de-jong/#respond Thu, 09 Apr 2020 13:40:53 +0000 https://thejerseycollector.com/test/?p=3324 ഹോളണ്ടിലെ ലോക്ക്ഡൗൺ സാഹചര്യം എങ്ങനെ പോകുന്നു?

ലോക്ക്‌ഡൌണിലേക്ക്‌ പോകുന്നതിന് മുമ്പ് തന്നെ എനിക്ക് ഹോളണ്ടിൽ തിരിച്ചെത്താൻ സാധിച്ചു. പൂർണമായും ലോക്ക്ഡൗൺ ആണെന്ന് പറയാൻ കഴിയില്ല. ഇപ്പോഴും പുറത്ത് പോകാനൊക്കെ അനുമതി ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലാവസ്ഥയും നല്ലതാണ്. ഞാൻ കഴിവതും വീട്ടിൽ തന്നെയാണ് സമയം ചിലവഴിക്കുക.

വീട്ടിൽ എന്താണ് ചെയ്യുക?

അങ്ങനെ എഴുതി തയ്യാറാക്കിയ ഒരു ചിട്ട ഒന്നുമില്ല. ആദ്യം നായയുടെ കൂടെ നടക്കാൻ പോകും. പിന്നീട് ഭക്ഷണം കഴിക്കും. എന്നിട്ട് കുറച്ച് നേരം ട്രെഡ്മില്ലിൽ ഓടും. പിന്നീട് കുറച്ച് നേരം ടിവി കാണും. വീണ്ടും നായയോടൊപ്പം കളിക്കും. എന്താണ് ഓരോ ദിവസവും ചെയ്യേണ്ടതെന്ന് കോച്ചുകൾ അയച്ച് തരും. മുമ്പത്തെ അത്ര ശ്രദ്ധിക്കാൻ കഴിയില്ലെങ്കിലും കഴിവിന്റെ പരമാവധി ഫിറ്റ് ആയിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കാമുകിയാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട്. മുമ്പ് കഴിക്കുന്നതിനേക്കാൾ ഒരുപാട് കുറവാണ് ഇപ്പൊ കഴിക്കുന്നത്. പഴയ ചിട്ട ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. ക്ലബ്ബിൽ പോയി കൂടെയുള്ളവരെ കാണുന്നതൊക്കെ, വീട്ടിൽ വെറുതെ ഇരിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്. പക്ഷേ ചെയ്യാതെ വേറെ വഴി ഇല്ലല്ലോ. എല്ലാം പഴയത് പോലെയാകാൻ ക്ഷമയോടെ കാത്തിരിക്കാം.

ഇൗ ലോക്ക്ഡൌൺ കാലത്ത് ആരായിരിക്കും കൂടുതൽ വ്യായാമം ചെയ്യുക?

മാർട്ടിൻ ബ്രാത്ത് വെയ്റ്റിനെ കണ്ടാൽ തന്നെ ഒരു പേർസണൽ ട്രയിനറെ പോലെയുണ്ട്. ഒരുപാട് വ്യായാമം ചെയ്യുന്നുമുണ്ട്.

കൂടുതൽ ടിവി കാണുക?

സെർജി റോബർട്ടോ

പുതിയ കാര്യം എന്തെങ്കിലും പഠിക്കുക?

പിക്കേ. എപ്പോഴും എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുന്നത് പിക്കേയുടെ ഒരു പതിവാണ്.

ഒരു ബുക്ക് എഴുതുക?

ട്ടെർ സ്റ്റെഗൻ

മുടി നീട്ടി വളർത്തുക?

ഗ്രീസ്മാൻ. ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പേ തന്നെ ഗ്രീസ്‌മാൻ മുടി വളർത്താൻ തുടങ്ങിയിരുന്നു.

ബാഴ്സയിലെ ആദ്യ നാളുകൾ?

ഇത് വരെ ഉള്ളതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരം ഡോർട്ട്‌മുണ്ടുമായുള്ള 3-0 വിജയമാണ്. ആദ്യ സീസൺ ആയിട്ട് കൂടി ഒരുപാട് അവസരങ്ങൾ എനിക്ക് കിട്ടുന്നുണ്ട്. അതിൽ ഞാൻ സന്തുഷ്ടനാണ്. ഇനിയും അത് മെച്ചപ്പെടും എന്നെനിക്ക് അറിയാം. ഇത് വരെ പുറത്തെടുത്ത പ്രകടനത്തെക്കാൾ കൂടുതൽ നന്നായി കളിക്കാൻ കഴിയുമെന്നാണ് വിശ്വാസം. സഹതാരങ്ങൾ എല്ലാവരും വളരെ മികച്ചവരാണ്. പക്ഷേ എന്നെ അൽഭുതപ്പെടുത്തിയത് അൻസു ഫാറ്റിയാണ്. കാരണം ഞാൻ അതിന് മുമ്പ് അദ്ദേഹത്തെ പറ്റി അറിയില്ലായിരുന്നു. വളരെ മികച്ച കളിക്കാരനാണ്.

താങ്കളുടെ സ്പാനിഷ് എങ്ങനെയുണ്ട്?

ഇപ്പോഴും സ്പാനിഷ് പഠനം തുടർന്ന് കൊണ്ടിരിക്കുന്നു. പക്ഷേ ടീച്ചറുമായി മുഖാമുഖം ഇരുന്ന് പഠിക്കുന്നതാണ് എപ്പോഴും നല്ലത്.  എല്ലാരോടും വീട്ടിൽ ഇരിക്കാൻ പറയാനും നമുക്ക് വേണ്ടി അഹോരാത്രം പണി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.

നൗറി?

നൗറിയുമായി നല്ല ബന്ധമായിരുന്നു എനിക്ക്, പ്രത്യേകിച്ച് കളിക്കളത്തിൽ. നൗറിയുടെ കുടുംബവുമായി പ്രത്യേകിച്ച് നൗറിയുടെ സഹോദരനുമായി ഞാൻ എപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ നന്നായി ശുശ്രൂഷിക്കുന്നുണ്ട്.

എല്ലാർക്കും സജസ്റ്റ് ചെയ്യുന്ന ഒരു സിനിമ?

ലയൺ കിംഗ്

ടിവി ഷോ?

ഫ്രണ്ട്സ്. വീണ്ടും വീണ്ടും കാണാറുള്ള ഒരു ഷോ ആണ്.

ബുക്ക്?

അബ്ദുൽഹക്ക് നൗറി: ഒരു സ്വപ്ന സാക്ഷാത്കാരം.

Content and Image Courtesy: www.fcbarcelona.com
Translation: ©culesofkerala

]]>
https://staging.penyadelbarcakerala.com/exclusive-interview-with-frenkie-de-jong/feed/ 0
സെർജി റോബർട്ടോ : എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി https://staging.penyadelbarcakerala.com/exclusive_interview_with_sergio_roberto/ https://staging.penyadelbarcakerala.com/exclusive_interview_with_sergio_roberto/#respond Thu, 02 Apr 2020 08:52:29 +0000 https://thejerseycollector.com/test/?p=3227 ബാഴ്‌സലോണയുടെ ബഹുമുഖ പ്രതിഭ കൊറോണ മൂലമുള്ള നിയന്ത്രണങ്ങളെ കുറിച്ചും വീട്ടിൽ വെച്ചുള്ള പരിശീലനത്തെ കുറിച്ചും ബാഴ്‌സയുടെ ഔദ്യോഗിക യൂട്യൂബ്‌ ചാനലിനോട്‌ സംവദിക്കുന്നു. ശനിയാഴ്ച മാർക്‌ ആന്ദ്രെ ടർ സ്റ്റെഗനുമായുള്ള അഭിമുഖത്തിന്‌ ശേഷം ഇനി സെർജി റോബർട്ടോയുടെ ഊഴമാണ്‌. ബാഴ്‌സയുടെ ഇരുപതാം നമ്പർ താരം ലോക്ക്‌ ഡൗണിനെ കുറിച്ചും മറ്റു വിഷയങ്ങളെ കുറിച്ചും ക്ലബിന്റെ ഔദ്യോഗിക യൂട്യൂബ്‌ ചാനലിനോട്‌ സംസാരിച്ചു.

ലോക്ക്‌ ഡൗൺ
തെരുവുകളിൽ ആളുകൾ ഇല്ലാത്തത്‌ വളരെ സങ്കടകരമാണ്‌. തീർത്തും ദൗർഭാഗ്യകരമായ സാഹചര്യമാണിത്‌, പക്ഷെ ഇതിൽ നിന്നും രക്ഷപ്പെടാനും കാര്യങ്ങൾ സാധാരണ പോലെ ആകാനും എല്ലാവരും വീട്ടിൽ ഇരുന്നേ മതിയാകൂ.

ദിനചര്യ

എന്റെ മകളാണ്‌ ഞങ്ങളുടെ ഒരു ദിവസം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത്‌. രാവിലെ എട്ട്‌ മണിക്ക്‌ അവൾ ഉണരുമ്പോൾ ഞങ്ങളും എഴുന്നേൽക്കും. പ്രഭാത ഭക്ഷണം കഴിച്ച്‌ കുറച്ച്‌ വ്യായാമം ചെയ്യും. ട്രെയിനിംഗ്‌ കഴിഞ്ഞാൽ പിന്നെ ഞാൻ അവളോടൊത്ത്‌ പാട്ട്‌ പാടിയും കളിച്ചും സമയം ചിലവഴിക്കും.

വീട്ടിൽ നിന്നുള്ള ട്രെയിനിംഗ്‌

പരിശീലകർ ഞങ്ങൾക്ക്‌ ഡെയിലി പ്ലാനും വീക്കിലി പ്ലാനും അയക്കാറുണ്ട്‌. കൂടാതെ ഞാൻ സ്വന്തമായും വ്യായാമം ചെയ്യാറുണ്ട്‌. ഉച്ച കഴിഞ്ഞ്‌ ഞാൻ റൂസിലുള്ള എന്റെ സുഹൃത്തുക്കളുമായി വീഡിയോ കാൾ ചെയ്ത്‌ ഒരുമിച്ച്‌ പരിശീലനം നടത്തും. അത്‌ കുറച്ച്‌ കൂടെ രസകരമാണ്‌.
വീട്ടിൽ നിന്ന് ജിമ്മിൽ വെച്ചുള്ള പരിശീലനം ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്‌. ലോക്ക് ഡൗണിന് ശേഷം മൽസരങ്ങൾക്ക്‌ മുമ്പ്‌ മാച്ച്‌ ഫിറ്റ്‌നെസ്സ്‌ കൈവരിക്കാനായി കുറച്ച്‌ സമയം കിട്ടുമെന്നാണ്‌ എന്റെ പ്രതീക്ഷ.

വീട്ടിലെ മറ്റു ചര്യകൾ

മകൾ ഉറങ്ങിക്കഴിഞ്ഞാൽ ഞാൻ സീരീസുകളും മറ്റും കാണും. പക്ഷെ എന്റെ കൂടുതൽ സമയവും ചിലവഴിക്കുന്നത്‌ അവളോടൊപ്പം തന്നെ ആയിരിക്കും. ഞാൻ അവൾക്ക്‌ പാട്ട്‌ പാടിക്കൊടുക്കും, അവളോട്‌ കാറ്റാലനിലും സ്പാനിഷിലും ഇംഗ്ലീഷിലും ഹീബ്രുവിലും സംസാരിക്കും. ഞാൻ പാചകം പഠിക്കുന്നുണ്ട്‌. അത്ര പ്രയാസകരമല്ലാത്ത പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ ഞാൻ പഠിക്കുന്നുണ്ട്‌. ഇൻസ്റ്റഗ്രാമിൽ ചിലരെ ഞാൻ ഫോളോ ചെയ്യുന്നുണ്ട്‌. അവരിൽ നിന്ന് ലഭിക്കുന്ന റെസിപികൾ ഉപയോഗിച്ചാണ്‌ ഞാൻ പാചകം പരീക്ഷിക്കുന്നത്‌. ഉദാഹരണത്തിന്‌ ഞാൻ ഈയടുത്ത്‌ ഒരു ജാപ്പനീസ്‌ ചീസ്‌ കേക്ക്‌ കാണാനിടയായി. അത്‌ പഠിക്കാൻ എനിക്കേറെ ആഗ്രഹമുണ്ട്‌. ഞാൻ പ്ലേ സ്റ്റേഷനിലും കളിക്കാറുണ്ട്‌. പക്ഷെ ലോക്ക്‌ ഡൗൺ ആയിട്ടും ഇപ്പോൾ വളരെ കുറച്ചെ കളിക്കാറുള്ളൂ. ചിലപ്പോൾ പഴയ മൽസരങ്ങൾ ഞാൻ ടിവിയിൽ കണ്ടിരിക്കാറുണ്ട്‌. മൽസരങ്ങൾ, ട്രെയിനിംഗ്‌, സഹ താരങ്ങൾ എല്ലാം എനിക്ക്‌ വളരെയേറെ മിസ്‌ ചെയ്യുന്നുണ്ട്‌.

എനിക്ക്‌ ഒരു വളർത്തു നായ ഉണ്ട്‌. പുറത്തിറങ്ങാറുണ്ടെങ്കിലും വീട്ടിൽ നിന്ന് അധികം ദൂരത്തൊന്നും പോകാറില്ല. വീട്ടിൽ തന്നെ അധിക നേരവും ഇരിക്കാൻ ഇഷ്ടമായതിനാൽ ആഴ്ചയിലൊരിക്കൽ മാത്രമേ ഷോപ്പിംഗ്‌ ചെയ്യാറുള്ളൂ. സീക്വൽസ്‌ ഉള്ള സിനിമകൾ കാണാനാണ്‌ എനിക്കിഷ്ടം. അതിനാൽ തന്നെ ലോർഡ്‌ ഓഫ്‌ ദ റിംഗ്‌സ്‌, ഹോബിറ്റ്‌ എന്നിവ ഞാൻ ശുപാർശ ചെയ്യുന്നു.

ഒരു പുസ്തകം?

നൈക്കെയുടെ സ്ഥാപകനെ കുറിച്ചുള്ള പുസ്തകം, അല്ലെങ്കിൽ ഹംഗർ ഗെയിംസ്‌ ട്രിലോഗി.

പി.എസ്‌.ജിക്കെതിരെയുള്ള പ്രശസ്ത ഗോൾ

ഞാനാ രാത്രി ഉറങ്ങിയിട്ടില്ല. ആ ഗോൾ പല തവണ കണ്ട്‌ ഞാനാ രാത്രി ചിലവഴിച്ചു.

©culesofkerala

]]>
https://staging.penyadelbarcakerala.com/exclusive_interview_with_sergio_roberto/feed/ 0