News & Transfers – Penya Del Barca Kerala https://staging.penyadelbarcakerala.com World to express and explore the Barca spirit of playing and winning. Wed, 12 Jul 2023 11:09:15 +0000 en-US hourly 1 https://staging.penyadelbarcakerala.com/wp-content/uploads/2023/07/fav-100x100.png News & Transfers – Penya Del Barca Kerala https://staging.penyadelbarcakerala.com 32 32 HAPPY PRIDE MONTH https://staging.penyadelbarcakerala.com/happy-pride-month/ Fri, 30 Jun 2023 10:46:46 +0000 https://staging.penyadelbarcakerala.com/?p=5547

എന്ത്‌ കൊണ്ടാണ് സാമ്പത്തികമായും കായികമായും തകർന്നു നിന്നിട്ടും നോട്ടമിട്ട ഒട്ടുമിക്ക താരങ്ങളും വേതനത്തിൽ പോലും വിട്ടുവീഴ്ച ചെയ്തു ഈ കുപ്പായം അണിഞ്ഞതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ക്ലബിന് ശരിയെന്നു തോന്നുന്നത് ചെയ്യാൻ നഷ്ടമായെക്കാവുന്ന കിരീടങ്ങളുടെ എണ്ണമോ ആരാധകപിന്തുണയോ നോക്കിയ ചരിത്രമില്ല. എതിരെയുള്ളത് ഭരണകൂടമായാലും പൊതുബോധമായാലും ബാർസ വഴങ്ങില്ല. അതിനാൽ ഉണ്ടായ നഷ്ടങ്ങളൊക്കെയും ബാഴ്‌സയെ അത്രത്തോളം ശക്തമാക്കിയിട്ടേ ഉള്ളൂ. വായ മൂടികെട്ടിയാൽ ലഭിക്കാവുന്ന നേട്ടങ്ങൾ വകവെക്കാതെ ശരിയെന്നു തോന്നുന്നത് ചെയ്യാൻ ബാർസ കാണിക്കുന്ന ആർജവമാണ് ബാഴ്സക്ക് അതിന്റെ അന്തസത്ത നൽകിയത്; ചാമ്പ്യൻസ് ലീഗ് പോലും ജയിച്ചിട്ടില്ലാത്ത നൂറ്റാണ്ടിലും ലോകത്തെ എറ്റവും മികച്ച താരങ്ങളെ ആകർഷിക്കാനുള്ള കെൽപ്പ് ക്ലബിന് വന്നത്.

വംശീയ അധിക്ഷേപങ്ങൾക്കെതിരെ യൂറോപ്പ്‌ ഉടനീളം പ്രതിഷേധങ്ങൾ നടക്കുന്ന ഇക്കാലത്തും അപരവത്കരിക്കപ്പെടുന്ന ഒരു ജനതയാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. വലതുപക്ഷ മൂല്യങ്ങളുടെ ഇരട്ടത്താപ്പിൽ പുതുമയുള്ളതൊന്നുമില്ല എന്നത് കൊണ്ടു ഇതിൽ തെല്ലും അത്ഭുതം തോന്നാറില്ല. കഴിഞ്ഞ ദിവസം ബാഴ്സയുടെ പ്രൈഡ് പോസ്റ്റിൽ വന്ന ആയിരക്കണക്കിന് വിദ്വേഷകമെന്റുകൾ ധാരാളമാണ് ഈയൊരു മുന്നേറ്റത്തെ സാധൂകരിക്കാൻ. മറ്റേത് ക്ലബ്ബുകളെക്കാളും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലപാട് എടുക്കാറുള്ള ക്ലബ്ബാണ് നമ്മുടേത്. ഭരണഘടനയിൽ എഴുതി ചേർത്ത ബജറ്റ് വിഹിതമടക്കം ഓരോ വർഷവും ക്ലബ്‌ തങ്ങളുടെ ഐക്യദാര്ട്യം പ്രൈഡ് മന്തിൽ ഔദ്യോഗികമായി തന്നെ അറിയിക്കാറുണ്ട്. ഒരു ഫുട്ബോൾ ടീം എന്നതിലുപരി ബാഴ്‌സയെ എന്തിന് സ്നേഹിക്കുന്നു അതിന്റെ നിലനിൽപിന് വേണ്ടി എന്തിന് വാദിക്കുന്നു എന്ന ചോദ്യത്തിന് നൽകാവുന്ന പല മറുപടികളിൽ ഒന്നായി തന്നെ ആ കർത്തവ്യം ക്ലബ്‌ തുടരും.

ലൈംഗിക ന്യൂനപക്ഷങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്കും അവരെ സാധാരണ മനുഷ്യരായി അംഗീകരിക്കുന്ന സുഹൃത്തുക്കൾക്കും പ്രൈഡ് മന്ത് ആശംസകൾ. എല്ലാ വിദ്വേഷങ്ങളും ഒരു നാൾ അവസാനിക്കും, സ്നേഹം വിജയിക്കും.
]]>
STORY BEHIND THE DIAMOND IN THE NEW BARCA CREST https://staging.penyadelbarcakerala.com/story-behind-the-diamond-in-the-barca-crest/ Fri, 16 Jun 2023 10:59:25 +0000 https://staging.penyadelbarcakerala.com/?p=5551

1970കളിൽ സ്ഥാപിതമായെങ്കിലും ബാഴ്സലോണ ഫെമെനി ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ ഔദ്യോഗിക ഭാഗമാകുന്നത് 2002ലാണ്. പെനിയ ബാഴ്സലോണിസ്റ്റ ബാഴ്സലോണ എന്ന ബാഴ്സലോണയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മ ഫെമെനിയുടെ സ്ഥാപകത്തിന് ഭാഗമായിരുന്നു. അന്ന് ഫെമിനിയുടെ ലോഗോയിൽ ഉണ്ടായിരുന്ന ഡയമണ്ട് വീണ്ടും തിരിച്ചുവരികയാണ്. പക്ഷേ ഫെമിനിക്ക് മാത്രമല്ല, എല്ലാ ബാഴ്സലോണ ടീമുകളുടെയും ഈ വർഷത്തെ ജേഴ്സിയിൽ ഈ ഡയമണ്ട് ഉണ്ടായിരിക്കും.

ബാഴ്സലോണ മെൻസ് ടീം എത്രത്തോളം പ്രധാനമാണോ അത്രയും തന്നെ പ്രാധാന്യം ഫെമിനിക്കും കൊടുക്കാൻ ഫുട്ബോൾ ക്ലബ് ബാഴ്സലോണ ബാധ്യസ്ഥരാണ്, അതിനൊപ്പം അതിനുവേണ്ടി ശ്രമിക്കുന്നുമുണ്ട്. കാരണം അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയ ബാഴ്സലോണ ടീം എന്നു പറയുന്നത് ബാഴ്സ ഫെമെനിയാണ്. ലെവയും പെഡ്രിയും ഗാവിയും നമുക്ക് എത്ര വലുതാണോ അതേ നിലവാരത്തിൽ തന്നെ അലക്സ്യയും, ഐറ്റാനയും, പട്രിയും എന്ന് കാണാൻ നമുക്ക് കഴിയട്ടെ.
]]>
CONGRATULATIONS PEP GUARDIOLA https://staging.penyadelbarcakerala.com/congratulations-pep-guardiola/ Sun, 11 Jun 2023 11:02:20 +0000 https://staging.penyadelbarcakerala.com/?p=5556

“ജോസപ് പെപ് ഗ്വാർഡിയോള സല”.. ഓരോ ഫുട്ബോൾ വിദ്യാർഥിയും 2008 മുതലിങ്ങോട്ട് ഏറ്റവും കൂടുതൽ പിന്തുടർന്ന നാമം ആയിരിക്കും അത്. സ്പാനിഷ് ലീഗിൽ തകർന്നു കിടന്ന ഒരു ക്ലബ്ബിനെ ഒരു പറ്റം ലാ മാസിയ പ്രതിഭകളെ വെച്ചു കണ്ണടച്ച് തുറക്കും മുമ്പേ ട്രെബിൾ അടിച്ചു തുടങ്ങിയ സീസൺ മുതൽ അയാൾ സൃഷ്ടിച്ചത് കേവലം ആരാധകരെ ആയിരുന്നില്ല, ശിഷ്യരെ ആയിരുന്നു. പെപ്പിന്റെ സിദ്ധാന്തം പിന്തുടരുന്ന, നേരിട്ടോ അല്ലാതെയോ അയാളിൽ നിന്ന് ഫുട്ബോൾ പാഠങ്ങൾ ഉൾക്കൊണ്ടവർ ഇന്ന് ഫുട്ബോളിലെ മികച്ച മാനേജർമാരുടെ കൂട്ടത്തിലുണ്ട്.

15 വർഷത്തിൽ രണ്ടു ട്രെബിൾ അടക്കം 35 ട്രോഫികളാണ് പെപ് ജയിച്ചത്. ഫുട്ബോളിൽ എറ്റവും കൂടുതൽ ട്രോഫികൾ ജയിച്ച മാനേജർമാരുടെ കൂട്ടത്തിൽ പെപ് ഉണ്ട്‌. പക്ഷെ ആ നിരയിലുള്ള ഇതിഹാസങ്ങളായ എല്ലാ മാനേജർമാരും ഫുട്ബോളിനെ അതിന്റെ റിസൾട്ടിന്റെ അളവ് കൊണ്ടു അളക്കാൻ പഠിച്ചവർ ആയിരുന്നു. അവരുടെ ശൈലിയുടെ റോയൽറ്റി അവർ നേടിയ ട്രോഫികളായിരുന്നു. പെപ്പിന്റെ കാര്യത്തിൽ, എന്നാൽ ആ ട്രോഫികൾ പാടെ മാറ്റി നിർത്തിയാലും അയാൾക്ക് ശേഷവും അയാൾക്ക് മുൻപും എന്നൊരു കാലഘട്ടം ഫുട്ബോൾ സിദ്ധാന്തങ്ങളിൽ ഉണ്ടായി. ഫുട്ബോളിനെ കാല്പനികമായി അളക്കുന്നവർക്ക് അയാളൊരു അടയാളമായി. 35 ട്രോഫികൾ കൊണ്ടു മാത്രം അളക്കാവുന്നതല്ല അത്തരമൊരു ലെഗസി. കാല്പന്തിനെ കൂടുതൽ മനോകരമാക്കിയ ലോകം കണ്ട എക്കാലത്തെയും മികച്ച പരിശീലകനും മാനേജർക്കും തന്റെ രണ്ടാമത്തെ ട്രെബിൾ വിജയത്തിൽ അഭിനന്ദനങ്ങൾ!!
]]>
XAVI’S INTERVIEW WITH JIJANTES FC https://staging.penyadelbarcakerala.com/xavis-interview-with-jijantes-fc/ Thu, 08 Jun 2023 11:08:32 +0000 https://staging.penyadelbarcakerala.com/?p=5560
ചാവി : ലിയോ? കഴിഞ്ഞ ദിവസങ്ങളിൽ ബാഴ്‌സയിലേക്കുള്ള തിരിച്ചു വരവ് സംബന്ധിച്ച് മെസിക്കും കൃത്യമായ ധാരണ ഇല്ലായിരുന്നു. മെസി ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഞാൻ മെസിയുമായി ഒരു പാട് സംസാരിച്ചിരുന്നു. ഞങ്ങൾ എല്ലാവരും വളരെ ആവേശ ഭരിതരായിരുന്നു. പക്ഷെ ഞങ്ങൾ വിചാരിച്ച പോലെ അവസാനം നടന്നില്ല. ഈ തീരുമാനത്തിലേക്ക് എത്താൻ ഉണ്ടായ സാഹചര്യങ്ങൾ മെസി വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തോട് ഒപ്പം സമയം ചിലവഴിക്കാൻ സഹായിക്കുന്ന ശാന്തമായ ഒരു അന്തരീക്ഷം ആണ് മെസി ആഗ്രഹിക്കുന്നത്. മെസി ലോകത്തിലെ ഏറ്റവും മികച്ച താരം ആയതിനാൽ തന്നെ മെസി എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കാൻ നാം ബാധ്യസ്ഥരാണ്. മെസി ഇല്ലാതെയും മികച്ച പ്രകടനം പുറത്തെടുക്കാൻ ബാഴ്സക്കാകുമെന്ന് എനിക്കുറപ്പുണ്ട്.
മെസിക്ക് എന്റെ വക എല്ലാ ആശംസകളും.
ഒരു പരിശീലകൻ എന്ന നിലയിൽ എപ്പോഴും ടീമുമായി സമ്പർക്കത്തിൽ ആവേണ്ടതുണ്ട്. സാധ്യമായ എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും മത്സരിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്. ബുദ്ധിമുട്ടേറിയ ഒരു സാമ്പത്തിക സാഹചര്യത്തിൽ ആണെങ്കിലും ടീം ശക്തമാക്കി ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
എത്രത്തോളം ടീമിനെ ശക്തമാക്കാൻ പറ്റും എന്നതിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. ഒരു പടി കൂടെ കടന്ന് ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയും ഞങ്ങൾ ഇത്തവണ പരിശ്രമിക്കും. ഏറ്റവും മികച്ച ആളെ തന്നെ ബുസ്ക്വറ്റ്സിന് പകരക്കാരനായി കണ്ടെത്തേണ്ടതുണ്ട്.
]]>
അജ്ഞാതനായ ‘മുത്തച്ഛൻ’ https://staging.penyadelbarcakerala.com/the-unknown-grandad/ https://staging.penyadelbarcakerala.com/the-unknown-grandad/#respond Wed, 27 May 2020 12:53:20 +0000 https://thejerseycollector.com/test/?p=3479 1951 മെയ് 17 ന് മാഡ്രിഡിലെ ചമാർട്ടിൻ സ്റ്റേഡിയത്തിൽ നടന്ന കോപ ഡെൽ റേ ഫൈനല്‍ മത്സരത്തില്‍ ബാഴ്സ റയൽ സോസിഡാഡിനെ 3-1 നു പരാജയപ്പെടുത്തി. ഇതു കുബാല യുഗത്തിലെ ആദ്യത്തെ മഹത്തായ വിജയമായിരുന്നു.

അന്നു ബാഴ്സ ആരാധകർ സ്റ്റേഡിയം മുഴുവനും 1924 ൽ കാർട്ടൂണിസ്റ്റ് വാലന്റേ കാസ്റ്റാനിസ് സൃഷ്ടിച്ച ക്ലബ്ബിന്റെ ആരാധകരുടെ പ്രതീകമായ ബാഴ്സ അവിയുടെ (മുത്തച്ഛൻ) ബാനറുകള്‍ കൊണ്ട് നിറച്ചിരുന്നു. ക്ലബ്ബിന്റെ, പിന്തുണയുടെ മാനുഷിക ചിഹ്നമായ ബാഴ്സ ഷർട്ടിലെ വയറുള്ള രൂപം മാഡ്രിഡ്കാരായ ആളുകളെ ആശയക്കുഴപ്പത്തിലാക്കി. ചിലര്‍ ഇതു ക്ലബ്ബിന്റെ സ്ഥാപകനായ ജോവാൻ ഗാംപർ ആണെന്നും ചിലര്‍ മുൻ ബാഴ്സ മിഡ്ഫീൽഡർ അഗസ്റ്റെ സാഞ്ചോ ആണെന്നും മറ്റു ചിലര്‍ അന്നത്തെ ബാഴ്സ കൊച്ച് ആയിരുന്ന ജോസെപ് സമിറ്റിയർ ആണെന്ന് വരെ ധരിച്ചിരുന്നു.

പ്രശസ്‌തമായ ആ കാർട്ടൂൺ തിരിച്ചറിയപ്പെടാതെ പോയതിൽ മാഡ്രിഡ്കാർക്ക് ഒരു ഒഴികഴിവ് ഉണ്ടായിരുന്നു. കാരണം, ബാഴ്സലോണയിൽ ‘അവിയുടെ’ രൂപം ജനപ്രിയമായിരുന്ന Xut! El Once എന്നീ മാസികകൾ അന്നു രാജ്യ തലസ്ഥാനത്ത് ലഭ്യമല്ലായിരുന്നു.

]]>
https://staging.penyadelbarcakerala.com/the-unknown-grandad/feed/ 0
ബാഴ്‌സയും, ചാരിറ്റിയും; ചരിത്രത്താളുകളിലൂടെ https://staging.penyadelbarcakerala.com/fc-barcelonas-history-of-charity/ https://staging.penyadelbarcakerala.com/fc-barcelonas-history-of-charity/#respond Wed, 27 May 2020 11:42:22 +0000 https://thejerseycollector.com/test/?p=3476 എഫ്‌സി ബാഴ്‌സലോണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വളരെ അധികം പ്രാധാന്യം കൊടുക്കുന്ന ഒരു ക്ലബ്‌ ആണ്. ഇതു ബാഴ്സയുടെ ആദ്യ പ്രസിഡന്റ്‌ ആയ ഗാമ്പരിന്റെ കാലത്തോളം അതായത് 109 വര്ഷം പഴക്കമുണ്ട്. 1911 മെയ്‌ 1 നാണ് ബാഴ്സ മൻ‌റേസ ഹോസ്പിറ്റലിന്‍റെ ധനസമാഹരണത്തിനായി തങ്ങളുടെ ആദ്യ ചാരിറ്റി മത്സരം പഴയ കാരെർ ഇൻഡസ്ട്രിയ മൈതാനത്ത് കളിക്കുന്നത്. ആ മത്സരം പ്രാദേശിക എതിരാളിയായ കാറ്റാലെയെ ബാഴ്സ, ചാൾസ് വാലസ് (2), റോമി ഫോർൺസ് (2), പെർസിവൽ വാലസ് എന്നിവരുടെ ഗോളുകളിലൂടെ 5-1 നു തോല്‍പ്പിച്ചു. അധികം താമസിയാതെ, ജൂൺ 11 ന് ബാഴ്‌സലോണയിലെ രണ്ടാമത്തെയും ആറാമത്തെയും ജില്ലകളിലെ സ്കൂളുകളെ സഹായിക്കുന്നതിനു വേണ്ടി ബാഴ്സയും കാറ്റാലെയും മത്സരിക്കുകയും, 6-1 കാറ്റാലെയെ തോല്‍പ്പിക്കുകയും ചെയ്തു.

]]>
https://staging.penyadelbarcakerala.com/fc-barcelonas-history-of-charity/feed/ 0
വേതനത്തിന്റെ എഴുപത് ശതമാനം വേണ്ടെന്ന് വെച്ച് ബാഴ്സ താരങ്ങൾ https://staging.penyadelbarcakerala.com/%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be/ https://staging.penyadelbarcakerala.com/%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be/#respond Tue, 31 Mar 2020 05:00:57 +0000 https://thejerseycollector.com/test/?p=3215 കോവിഡ് 19 വ്യാപനത്തിൽ ക്ലബ്ബിന്റെ വരുമാനം പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് മെസ്സിയുടെ നേതൃത്വത്തിൽ തങ്ങളുടെ വേതനത്തിന്റെ എഴുപത് ശതമാനത്തോളം വേണ്ടെന്ന് വെക്കാൻ ബാഴ്സ താരങ്ങൾ തീരുമാനിച്ചു. ഇതിനോടൊപ്പം ബാഴ്സയിലെ ജീവനക്കാർക്ക് അവരുടെ മുഴുവൻ വേതനവും നൽകാനും താരങ്ങളുടെ സഹായം ഉണ്ടാവുമെന്ന് മെസ്സി അറിയിച്ചു.

ബാഴ്സയുടെ ആവശ്യങ്ങൾ മനസിലാക്കി എന്നും മുന്നിട്ടിറങ്ങുന്നത് കളിക്കാർ എന്ന നിലയിൽ തങ്ങളുടെ ശീലമാണെന്ന് മെസ്സി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

]]>
https://staging.penyadelbarcakerala.com/%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be/feed/ 0
അബ്ദേൽഹക്ക് നൗറിക്ക് കോമയിൽനിന്ന് മോചനം https://staging.penyadelbarcakerala.com/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%87%e0%b5%bd%e0%b4%b9%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%97%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%ae/ https://staging.penyadelbarcakerala.com/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%87%e0%b5%bd%e0%b4%b9%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%97%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%ae/#respond Mon, 30 Mar 2020 04:07:12 +0000 https://thejerseycollector.com/test/?p=3196 2017 ജൂലൈ എട്ടിന്, വെർർഡർ ബ്രെമെൻ – അയാക്സ് സൗഹൃദ മത്സരത്തിൽ അയാക്‌സ്‌ താരമായ അബ്ദേൽഹക്ക് നൗറിക്ക് കളിക്കിടയിൽ പരിക്ക് പറ്റിയിരുന്നു. ആ ആഘാതത്തിൽ അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ വലിയ ക്ഷതം ഏൽക്കുകയും അദ്ദേഹം കോമയിൽ പ്രവേശിക്കുകയും ഉണ്ടായി. രണ്ട് വർഷങ്ങൾക്കും എട്ട് മാസങ്ങൾക്കും ശേഷം, അദ്ദേഹം കോമയിൽ നിന്നും പുറത്ത് വന്നിരിക്കുന്നു എന്ന സന്തോഷ വാർത്ത അദ്ദേഹത്തിന്റെ സഹോദരൻ പുറത്ത് വിട്ടിരിക്കുകയാണ്.

ബാഴ്‌സിലോണ താരം ഫ്രെങ്കിക്ക് മുൻ സഹതാരത്തെ പറ്റി സംസാരിക്കുമ്പോൾ കണ്ണ് നിറയുന്നുണ്ട്. “ഞാൻ അവനോടൊപ്പം ഇരീക്കുകയായിരുന്നു, അപ്പോ അവന്റെ അമ്മ ആ റൂമിലേക്ക് വന്നു. ഫ്രെങ്കി ബാഴ്സയിലേക്ക്‌ പോകേണ്ടതുണ്ടോ എന്ന് അമ്മ അവനോട് ചോദിച്ചപ്പോൾ അവൻ ഒരു പുരികം ചെറുതായി ഉയർത്തി. വളരെ അധികം സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു”, ഫ്രെങ്കി പറയുന്നു.

അബ്ദൽഹക്കിന്റെ കുടുംബത്തിന്റെ ഔദ്യോഗിക അറിയിപ്പനുസരിച്ച്, “ഇപ്പോൾ അവൻ കോമയിൽ അല്ല . വീട്ടിലാണ്. ഉറങ്ങാറുണ്ട്, കഴിക്കാറുണ്ട്, പുരികങ്ങൾ അനക്കാറുണ്ട്, പക്ഷേ ഇപ്പോഴും പൂർണ്ണമായും പരസഹായം ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. അവനുമായി സംസാരിക്കാറുണ്ട്. അവൻ പുരികങ്ങൾ കൊണ്ട് തിരിച്ച് സംസാരിക്കും. നമ്മൾ ഒരുമിച്ച് ഫുട്ബോൾ കാണാറുണ്ട്, അവൻ അത് ആസ്വദിക്കാറുണ്ട്.”

]]>
https://staging.penyadelbarcakerala.com/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%87%e0%b5%bd%e0%b4%b9%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%97%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%ae/feed/ 0
‘മാച്ച് ഡേ’ – ബാഴ്സ ഡോക്യൂമെന്ററി https://staging.penyadelbarcakerala.com/match-day-the-inside-story-of-fcbarcelona-players/ https://staging.penyadelbarcakerala.com/match-day-the-inside-story-of-fcbarcelona-players/#respond Wed, 30 Oct 2019 17:12:29 +0000 https://thejerseycollector.com/test/?p=3018 റാകുറ്റെൻ പുറത്തിറക്കുന്ന ‘മാച്ച് ഡേ’ എന്ന ഡോക്യുമെന്ററി സീരിസിലൂടെ ബാഴ്സലോണയുടെ അകത്തളത്തിലെ കാഴ്ചകളിലൂടെയുള്ള മുൻപെങ്ങും നടത്തിയിട്ടില്ലാത്ത യാത്രയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. നവമ്പർ 29നു റാകുറ്റെൻ ടീവിയിലൂടെയാണ് യൂറോപ്പിൽ സീരീസ് റിലീസ് ചെയ്യുന്നത്. ടീമിലെ മുൻനിര താരങ്ങളായ മെസ്സി,പീകെ, റ്റർ സ്റ്റീഗൻ, സുവാരസ് എന്നിവരുടെ ദൈനംദിന ജീവിതത്തിലൂടെയും ‘മാച്ച് ഡേ’ കടന്നു പോകുന്നുണ്ട്.

45 മിനിറ്റ് ദൈർഖ്യമുള്ള 8 എപ്പിസോഡുകൾ അടങ്ങുന്ന സീരിസിൽ 2018/19 സീസണിലെ 8 പ്രധാന മത്സരങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. റാകുറ്റെൻ ടീവിയുടെ വീഡിയോ ഓൺ ഡിമാൻഡ് (AVOD) സെർവീസിലെ ഫ്രീ സെക്ഷനിലൂടെ യൂറോപ്പിൽ സീരീസ് ലഭ്യമാകും.

ജോൺ മൽക്കോവിച് ശബ്ദം നൽകുന്ന ഡോക്യൂമെന്ററി, റാകുറ്റെൻ എച് കളക്റ്റീവ് സ്റ്റുഡിയോസ്, കോസ്മോസ് സ്റ്റുഡിയോസ്, പ്രോഡക്‌സിയോൺസ് ഡെൽ ബാരിയോ എന്നിവരോടൊപ്പം ചേർന്നു ബാഴ്സ സ്റ്റുഡിയോസ് ആണ് നിർമിക്കുന്നത്.
രണ്ട് എപിസോടുകളിലായി എൽ ക്ലാസിക്കോയുടെ തയ്യാറെടുപ്പുകളും, മത്സരത്തിന്റെ സമ്മർദത്തെ പറ്റിയും, 90 മിനിറ്റുകളുടെ അനുഭവത്തെ പറ്റിയും സീരീസ് ചർച്ച ചെയുന്നു. ക്യാമ്പ് നൗവിൽ ബാഴ്സ 5-1 ന്റെ വിജയം ബെർണാബുവിൽ നടന്ന കോപ്പ മത്സരത്തിലെ 3-0 വിജയവും സീരീസ് ഉള്പെടുത്തിയിട്ടുണ്ട്. അതിനോടൊപ്പം ആൻഫീൽഡിൽ ഉണ്ടായ ചാമ്പ്യൻസ് ലീഗ് തോൽവിയുടെ നിരാശയും മറ്റൊരു എപ്പിസോഡിൽ പ്രത്യക്ഷമാവുന്നു.

ഫുട്ബോളിനെ കൂടാതെ താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്കും സീരീസ് കടന്നു ചെല്ലുന്നുണ്ട്. സുവാരസിന്റെ വീട്ടിലെ ബാർബിക്യുവിൽ ഒത്തുചേരുന്ന മെസ്സി, അൽബ, പീകെ എന്നിവർ കുടുംബത്തോടൊപ്പം ഒഴിവു സമയം ചിലവിടുന്നതും റ്റർ സ്റ്റീഗൻ തന്റെ പുതിയ വീട് രൂപകൽപന ചെയ്യുന്നതും ഇവാൻ റാകിറ്റിച്ചിന്റെ പാചകവും സീരീസ് കാഴ്ചക്കാരിൽ എത്തിക്കുന്നു.

]]>
https://staging.penyadelbarcakerala.com/match-day-the-inside-story-of-fcbarcelona-players/feed/ 0
ആധുനിക കായിക പരീക്ഷണശാലയായി ക്യാമ്പ് നൗ https://staging.penyadelbarcakerala.com/%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af/ https://staging.penyadelbarcakerala.com/%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af/#respond Wed, 30 Oct 2019 14:17:23 +0000 https://thejerseycollector.com/test/?p=3010 ആധുനിക കായിക പരീക്ഷണശാലയായി ബാഴ്സയുടെ സ്വന്തം തട്ടകം. കളിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന മോണിറ്ററിങ് സംവിധാനങ്ങളെക്കുറിച്ച് ഫിഫ നടത്തുന്ന പഠനത്തിന് തിരഞ്ഞെടുത്തത് നമ്മുടെ സ്വന്തം മൈതാനമായ ക്യാമ്പ് നൗ.

ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാല നേതൃത്വം വഹിക്കുന്ന പഠനം നടന്നത് ഒക്ടോബർ മാസത്തിൽ പല ഘട്ടങ്ങളിലാണ്. കളിക്കാരുടെ വേഗതയെയും സ്ഥാന ബോധത്തിനേയും കുറിക്കുന്ന സൂചകങ്ങൾക്ക് ഊന്നൽ നൽകിയ പഠനത്തിൽ പങ്കെടുത്തത് കറ്റലൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എടുക്കേഷനിലെ ബാഴ്‌സ ക്യാംപസിൽ നിന്നുള്ള മുപ്പതോളം വരുന്ന കൊച്ചു താരങ്ങളാണ്. 30 മീറ്റർ വശങ്ങളുള്ള ചതുരാകൃതിയിലുള്ള പിച്ചും 10 ക്യാമറകളും ഇതിനു വേണ്ടി തയ്യാറാക്കി. താരങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച ഉപകരങ്ങളുമായി ഈ കളത്തിൽ നടത്തുന്ന കായിക പ്രവർത്തനങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. നടത്തം, ഓട്ടം, ജോഗിങ്, എന്നീ കായിക പ്രവർത്തികൾ വിവിധ ദിശകളിൽ വിവിധ വേഗങ്ങളിൽ ഇവർക്ക് ചെയേണ്ടതുണ്ടായിരുന്നു.

പതിമൂന്നോളം അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ മോണിറ്ററിങ് സംവിധങ്ങളാണ് ഇത്തരത്തിൽ പഠനത്തിന് വിധേയമാക്കിയത്. ട്രാക്ക്160, കാറ്റപുൾട്ട്, സ്റ്റാറ്റസ്പോർട്സ് തുടങ്ങി വമ്പന്മാർ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ പഠനത്തിന്റെ പ്രായോഗിക ഫലങ്ങൾ പരിശീലകർക്കും വൈദ്യ സഹായ സംവിധങ്ങൾക്കും ഉപകാരപ്പെടുന്നതാണ്. കൂടാതെ കായിക മത്സരങ്ങളുടെ പ്രേക്ഷകർക്ക് കളിയെപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകാനും ഇത് സഹായകരമാകുമെന്ന് വിശ്വസിക്കുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ ബാഴ്സ ബി ടീമിന്റെ ഹോം ഗ്രൗണ്ടായ മിനി എസ്റ്റാഡിയിൽ ഫിഫ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. ക്യാമ്പ് നൗവിൽ പരീക്ഷണങ്ങൾ തുടരുക വഴി വലിയ മൈതാനങ്ങളിലെയും വിവര ശേഖരണ സംവിധാനങ്ങൾ വിശകലനം ചെയ്യാനുള്ള അവസരമാണ് ഗവേഷകർക്ക് ലഭിക്കുന്നത്.

ഇത്തരം നൂതന പഠന പ്രക്രിയകളിലൂടെ ബാഴ്സ ഇന്നോവഷൻ ഹബ്, ക്ലബ്ബ് സംവിധാനങ്ങളെ ആധുനിക കായിക സാങ്കേതിക വിദ്യയുടെ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലതന്നെ ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

]]>
https://staging.penyadelbarcakerala.com/%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af/feed/ 0